അഗസ്റ്റവെസ്റ്റ്​ലാന്റ് ഇടപാട് ; ചോദ്യം ചെയ്യൽ വിവരങ്ങൾ സോണിയ ഗാന്ധിയെ അറിയിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളായ അഭിഭാഷകരുടെ ശ്രമമെന്ന് ബിജെപി

ന്യൂഡൽഹി: അഗസ്റ്റവെസ്റ്റ്​ലാന്റ് ഇടപാടിലെ ഇടനിലക്കാരന്‍ കൃസ്റ്റ്യന്‍ മിഷേലുമായി കോണ്‍ഗ്രസ് നേതാക്കളായ അഭിഭാഷകന്‍ കൂടിക്കാഴ്ച നടത്തുന്നത് വിവാദമാകുന്നു. ചോദ്യംചെയ്യലിന്റെ വിശദാംശങ്ങള്‍ ഓരോ ദിവസവും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് നല്‍കാനാണ് അഭിഭാഷകരുടെ ശ്രമമെന്ന് ബിജെപി ആരോപിച്ചു. അതിനിടെ അഗസ്റ്റവെസ്റ്റലന്റ് ഇടപാടുമായി ബന്ധപ്പെട്ട് അനാവശ്യപ്രസ്താവനകള്‍ക്ക് മുതിരരുതെന്ന് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി.

യൂത്ത് കോണ്‍ഗ്രസ് നേതാവ് അല്‍ജോ ജോസഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അഭിഭാഷക സംഘമാണ് രാവിലെയും വൈകീട്ടും സിബിഐ കസ്റ്റഡിയിലുള്ള കൃസ്റ്റ്യന്‍ മിഷേലിനെ സന്ദര്‍ശിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എന്തൊക്കെ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും ഇടപാടിനെക്കുറിച്ച് എന്ത് ഉത്തരമാണ് മിഷേല്‍ നല്‍കിയതെന്നും അഭിഭാഷകര്‍ തിരക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഇക്കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് സോണിയാഗാന്ധിയെ അറിയിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളായ അഭിഭാഷകരുടെ ലക്ഷ്യമെന്ന് ബിജെപി ആരോപിച്ചു.വിവാദം ശക്തമായതോടെ അല്‍ജോ ജോസഫിനെ പാര്‍ട്ടിയില്‍ നിന്ന പുറത്താക്കിയെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. മിഷേലിനെ ഇന്ത്യയ്ക്ക് വിട്ടുകിട്ടിയ അന്നുമുതല്‍ കോണ്‍ഗ്രസ് നേതൃത്വം ഭീതിയിലാണെന്നും ബിജെപി വക്താവ് സംബിത് പത്ര വ്യക്തമാക്കി.

ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട കുടുംബത്തിന് കൈക്കൂലി നല്‍കിയെന്ന് അഗസ്റ്റ വെസ്റ്റലന്റ് കമ്പനിക്ക് അയച്ച കത്തില്‍ മിഷേല്‍ എഴുതിയിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു.

കൈക്കൂലിയായി ആര്‍ക്കൊക്കെ എത്രരൂപ ലഭിച്ചുവെന്നാണ് സിബിഐ മിഷേലിനോട് പ്രധാനമായും ചോദിച്ചറിയുന്നത്. ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളെ കൈക്കൂലിയിലൂടെ സ്വാധീനിച്ച് രണ്ടായിരത്തി അഞ്ഞൂറിലധികം കോടിരൂപയുടെ നഷ്ടം ഇടപാടിലൂടെ വരുത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. വരുംദിവസങ്ങളില്‍ മിഷേലില്‍ നിന്ന് നിര്‍ണായകതെളിവുകള്‍ ലഭിക്കുമന്നൊണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

പരസ്യം: ഉത്തമ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Leave a Reply