അടുത്ത വര്‍ഷം മുതല്‍ സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധം

അടുത്ത വര്‍ഷം മുതല്‍ സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി.
വാഹനങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം.

രജിസ്‌ട്രേഷന്‍ മാര്‍ക്ക്, വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം തുടങ്ങിയ വിവരങ്ങള്‍ സുരക്ഷാ നമ്പര്‍ പ്ലേറ്റുകളില്‍ രേഖപ്പെടുത്തിയിരിക്കണം.

അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിലാണ് നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്. ലേസര്‍ ഉപയോഗിച്ച് വ്യത്യസ്ത കോഡുകള്‍ നമ്പര്‍ പ്ലേറ്റുകളില്‍ ഘടിപ്പിക്കും.

വാഹനത്തിന്റെ എഞ്ചിന്‍ നമ്പറടക്കമുള്ള വിവരങ്ങളെല്ലാം കോഡുമായി ബന്ധിപ്പിക്കും. ഇതുവഴി വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നതും വാഹന മോഷണവും തടയാനാകും.

പരസ്യം: അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താന്‍ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Leave a Reply