അണ്ടര്‍ 23 മുംബൈ ടീമില്‍ ഇനി അർജുൻ തെണ്ടുൽക്കറും

മുംബൈ: അണ്ടര്‍ 23 മുംബൈ ടീമില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും. അജിത് അഗാര്‍ക്കര്‍ തലവനായ സെലക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സിൽ മികച്ച പ്രകടനം അര്‍ജുന്‍ കാഴ്ചവെച്ചതാണ് ടീമിലേക്ക് വഴി തുറന്നത്. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 ടീമിന് വേണ്ടി അര്‍ജുന്‍ കളിച്ചിരുന്നു. കൊളംബൊയില്‍ നടന്ന യൂത്ത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് മത്സരത്തില്‍ രണ്ടാം ഓവറില്‍ തന്നെ അര്‍ജുന്‍ വിക്കറ്റെടുക്കുകയും ചെയ്തിരുന്നു. ഈയടുത്ത് നടന്ന ഡിവൈ പാട്ടീല്‍ ട്വന്റി-ട്വന്റി കപ്പിലും ആര്‍എഫ്‌എസ് തല്യാര്‍ഖാന്‍ മെമോറിയല്‍ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റിലും 19 കാരനായ അർജുൻ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു.

Join Nation With Namo

TagsArjun TendulkarRead Original Article Here

Digital Signage

Leave a Reply