അമിത് ഷായും മോദിയും ആയിരം രൂപ സംഭാവന ചെയ്തു

ന്യൂദല്‍ഹി: ലക്ഷക്കണക്കിന് അംഗങ്ങളുടെ സംഭാവന കൊണ്ടുവേണം പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ദീന്‍ ദയാല്‍ ഉപാധ്യായസ്മൃതി ദിനത്തില്‍ ബിജെപി പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

Join Nation With Namo

നമോ ആപ്പിലൂടെ പ്രവര്‍ത്തകര്‍ക്ക് സംഭാവന നല്‍കാം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിലൂടെ 1000 രൂപ പാര്‍ട്ടിക്കായി നല്‍കിക്കഴിഞ്ഞു. താനും ആയിരം രൂപ നല്‍കുകയാണ്, അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്ക് സംഭാവന ചെയ്യാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. നമോ ആപ്പിലുടെ എളുപ്പത്തില്‍ നല്‍കാം. ഞാനെന്റെ സംഭാവന നല്‍കിക്കഴിഞ്ഞു. മോദി ട്വിറ്ററില്‍ കുറിച്ചു.

Read Original Article Here

Digital Signage

Leave a Reply