അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും, തടസ്സം നില്‍ക്കുന്നത് കോണ്‍ഗ്രസ്: അമിത് ഷാ

Amazon Great Indian Sale

ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും. അയോധ്യയില്‍ എവിടെയാണോ ക്ഷേത്രം ഉണ്ടായിരുന്നത് അവിടെത്തന്നെയാകും പുതിയ ക്ഷേത്രവും. ദല്‍ഹിയില്‍ നടക്കുന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ അമിത് ഷാ പറഞ്ഞു.

Amazon Great Indian Sale

കോണ്‍ഗ്രസാണ് രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിന് തടസ്സം നില്‍ക്കുന്നതെന്ന് അമിത് ഷാ വിമര്‍ശിച്ചു. ''കോടതിയില്‍ കേസ് നടത്തി രാമക്ഷേത്രനിര്‍മാണം നീട്ടിക്കൊണ്ടുപോകുന്നത് കോണ്‍ഗ്രസാണ്. കോടതിയിലെ കേസ് വേഗത്തില്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കുന്നില്ല'' – അമിത് ഷാ പറഞ്ഞു.

2019-ലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മോദിയുടെ വികസനപദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണം. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഉറപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഏറെക്കാലമായി ഇന്ത്യന്‍ ജനതയുടെ ആവശ്യമായിരുന്നെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

''ചെറുകിട വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും ജിഎസ്ടി രജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ ഉദാരമാക്കിയ മോദി സര്‍ക്കാരിന്റെ നടപടികള്‍ അഭിനന്ദനാര്‍ഹമാണ്. ഇത് ചെറുകിടവ്യവസായങ്ങള്‍ വളരാന്‍ സഹായകമാകും. രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യവികസനത്തിന് ഉതകുന്ന രണ്ട് പ്രധാനതീരുമാനങ്ങള്‍ എടുത്തതിന് ഞാന്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു.'' അമിത് ഷാ പറഞ്ഞു.

ബിജെപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എക്‌സിക്യൂട്ടീവ് യോഗമാണ് നടക്കുന്നത്. 12,000-ത്തോളം അംഗങ്ങളാണ് ഈ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് ഉദ്ഘാടനപ്രസംഗം നടത്തിയത്. നാളെ വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിന്റെ സമാപനപ്രസംഗം നടത്തും.

Read Original Article Here

Amazon Great Indian Sale

Leave a Reply