അയ്യപ്പനെ ആക്ഷേപിച്ച് പോസ്റ്റ്‌: പ്രിയനന്ദനനെതിരെ നിയമനടപടിക്കൊരുങ്ങി ബി.ജെ.പി

Amazon Great Indian Sale

തിരുവനന്തപുരം•അയ്യപ്പനെയും അയ്യപ്പ ഭക്തരെയും ആക്ഷേപിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായകൻ പ്രിയനന്ദനനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി.

Amazon Great Indian Sale

സി.പി.എം അനുഭാവിയും,പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹിയുമായ സിനിമ സംവിധയകൻ
പ്രിയനന്ദനന്റെ ഫേസ്ബുക്ക് അയ്യപ്പസ്വാമിയെയും അയ്യപ്പ വിശ്വാസികളായ ഹിന്ദുക്കളേയും മാത്രമല്ല മാതൃത്വത്തേയും സത്രീകളേയും അപമാനിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. പിണറായിയുടെ പിച്ചക്കാശോ അവാർഡോ നേടാൻ അയ്യപ്പ സ്വാമിയേ അവഹേളിച്ചാൽ മതിയെന്ന ധാരണയാണങ്കിൽ കാലം മാറിയത് പ്രിയനന്ദനും പുരോഗമന കലാസംഘവും ഓർത്താൽ നന്നായിരിക്കുമെന്നും കൃഷ്ണന്‍ പറഞ്ഞു.

ഈ ഫേസ്ബുക്കിലെ ആശയമാണോ നവോത്ഥാനമെന്ന് ചോദിച്ച ഗോപാലകൃഷ്ണന്‍ വനിതാ മതിലിന്റെ സംഘാടകനായ പ്രിയനന്ദന് ഈ ആവേശം വനിത മതിലിൽ നിന്ന് ലഭിച്ചതാണോ എന്ന് പുരോഗമന കലാസംഘം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

ഇതാണ് ആവിഷ്ക്കാര സ്വാതന്ത്രമെങ്കിൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.

Tagsb gopala krishnan PriyanandananRead Original Article Here

Amazon Great Indian Sale

Leave a Reply