അലോക് വര്‍മയക്ക് ക്ലീന്‍ ചിറ്റ്

Amazon Great Indian Sale

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് പിന്തുണയുമായി ജസ്റ്റിസ് എ.കെ.പട്നായിക്. വര്‍മ്മക്കെതിരെ തെളിവില്ലെന്നും അദ്ദേഹത്തെ മാറ്റാന്‍ ധൃതി കാട്ടേണ്ടതില്ലായിരുന്നുവെന്നും പട്നായിക് പറഞ്ഞു. വര്‍മ്മക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച കേന്ദ്ര വിജിലന്‍സ് കമ്മിഷന് (സിവിസി) നേതൃത്യം നല്‍കിയത് പട്നായികിന്റെ നേതൃത്വത്തിലായിരുന്നു.

Amazon Great Indian Sale

അലോക് വര്‍മയെ നീക്കിയ ഉന്നതാധികാര സമിതിയുടെ നടപടി തിടുക്കത്തിലുള്ളതായിപ്പോയി. അന്വേഷണം നടന്നത് സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ പരാതിയിലാണ്. രാകേഷ് അസ്താന നേരിട്ട് തന്റെ മുന്നില്‍ വന്ന് മൊഴി നല്‍കിയിട്ടില്ല. രാകേഷ് അസ്താനയുടെ മൊഴി എന്ന പേരില്‍ രാകേഷ് അസ്താന ഒപ്പുവെച്ച രണ്ട് പേജ് തനിക്ക് നല്‍കുകയായിരുന്നെന്നും ജസ്റ്റിസ് എ.കെ പട്നായിക് വ്യക്തമാക്കി.

കേന്ദ്ര സര്‍വ്വീസില്‍ നിന്ന് അലോക് വര്‍മ്മ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. സിബിഐയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികള്‍ ചെറുക്കാന്‍ ശ്രമിച്ചു എന്ന പ്രതികരണത്തോടെയാണ് അലോക് വര്‍മ്മയുടെ രാജി. അതേസമയം ഫയര്‍ സര്‍വ്വീസ് ഡിജിയായുള്ള നിയമനം ഏറ്റെടുക്കില്ലെന്ന് അലോക് വര്‍മ്മ നേരത്തേ അറിയിച്ചിരുന്നു.

സിബിഐയുടെ താല്‍ക്കാലിക ഡയറക്ടറായി നാഗേശ്വര റാവു ഇന്നലെ രാത്രി തന്നെ ചുമതലയേറ്റെന്നാണ് സിബിഐ അറിയിച്ചു അലോക് വര്‍മയെ മാറ്റുവാനുള്ള തീരുമാനം വന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ നാഗേശ്വര റാവു ചുമതല ഏല്‍ക്കുകയായിരുന്നു. കൂടാതെ ചുമതല ഏറ്റതിനു പിന്നാലെ അലോക് വര്‍മ്മയുടെ കഴിഞ്ഞ രണ്ടു ദിവസത്തെ ഉത്തരവുകള്‍ റദ്ദാക്കിയിരുന്നു. സ്ഥലംമാറ്റ ഉത്തരവുകളാണ് റദ്ദാക്കിയത്.

Tagscbi case FEATURED Alok Verma cbi headRead Original Article Here

Amazon Great Indian Sale

Leave a Reply