അഴീക്കോട് ഫിഷറീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനത്തിനൊരുങ്ങുന്നു

Amazon Great Indian Sale

തൃശൂര്‍: അനധികൃത മത്സ്യബന്ധനം തടയല്‍ ലക്ഷ്യമിട്ട് തൃശൂര്‍ അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനത്തിനൊരുങ്ങുന്നു. സംസ്ഥാനത്തെ ആറാമത്തെയും ജില്ലയിലെ ആദ്യത്തെയും ഫിഷറീസ് സ്റ്റേഷന്‍ ആണ് ഇത്.

Amazon Great Indian Sale

കടല്‍ നിയമം പാലിച്ച് അനധികൃത മത്സ്യബന്ധനം തടയുക, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുക, കടലിലെ അപകടങ്ങള്‍ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തൃശൂരിലെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് പുതിയ സ്റ്റേഷന്‍ പ്രവര്‍ത്തനത്തിനൊരുങ്ങുന്നത്. ഇതിനായി 50 ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു. ബോട്ടുകളുടെ രജിസ്‌ട്രേഷനും മറ്റ് പരിശോധനകളും ഈ സ്‌റ്റേഷനിലാണ് നടക്കുക. ദിനം പ്രതിയുള്ള പെട്രോളിംഗും മത്സ്യബന്ധനത്തിന് ആവശ്യമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതോടെ സ്‌റ്റേഷന്‍ യാഥാര്‍ത്ഥ്യമാകും. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ സ്റ്റേഷന്‍ പൂര്‍ണമായും സജ്ജമാക്കാനാണ് അധികൃതരുടെ ശ്രമം.

Tagsfisheries department azhikkodRead Original Article Here

Amazon Great Indian Sale

Leave a Reply