അവകാശ വാദങ്ങള്‍ക്കില്ലെന്ന് മാമാങ്കം സിനിമ നിര്‍മാതാവ്

ചിത്രീകരണ സമയത്തു തന്നെ വിവാദങ്ങളില്‍ പെട്ട സിനിമകളില്‍ ഒന്നാണ് മാമാങ്കം. ആദ്യ സംവിധായകനെ മാറ്റിയ കഥയും ഈ സിനിമക്കു പറയാനുണ്ട്. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തില്‍ സംവിധായകനും നിര്‍മ്മാതാവും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ആദ്യ സംവിധായകനായ സജീവ് പിള്ളക്ക് പകരം പത്മകുമാറിനെയെടുത്തത്. ഇപ്പോള്‍ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.

Join Nation With Namo

ചിത്രത്തെ പറ്റിയുള്ള വിവാദങ്ങള്‍ പതിയെ കെട്ടടങ്ങിയിരിക്കുന്ന ഈ സാഹചര്യത്തില്‍ സിനിമയെ കുറിച്ച് നിര്‍മാതാവായ വേണു കുന്നപ്പള്ളി ഫേസ്ബുക്കിലൂടെ ആരാധകരോട് പറയുകയാണ്.

വേണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അവിചാരിതമായാണ് എന്റെ സിനിമയിലേക്കുള്ള കടന്നു വരവ്. സിനിമ അധികം കണ്ടിട്ടില്ല. സിനിമയില്‍ സുഹൃത്തുക്കളുമില്ല. എങ്കിലും സമയത്തിന്റെ ഗുണമോ ദോഷമോ കൊണ്ട് ഞാന്‍ ഇതിലേക്ക് എത്തിചേര്‍ന്നു. ഇനി ഇതില്‍ നിന്നു വെറും കയ്യോടെ ഒരു തിരിച്ചു പോക്കില്ല. ഉദ്ദേശിച്ച രീതിയിലും പലര്‍ക്കും കൊടുത്ത വാക്കുപോലെയും എനിക്ക് ഇത് പൂര്‍ത്തിയാക്കണം. പ്രതിബന്ധങ്ങളും ആരോപണങ്ങളും സ്വാഭാവികം. തരണം ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും മനസിലാക്കി തന്നെയാണ് യാത്ര. എനിക്കെതിരെ വൃഥാ ആരോപണം ഉന്നയിച്ചതു കൊണ്ട് എന്തു ഫലം. തല്‍ക്കാലം ആശ്വസിക്കാം. സത്യവും നീതിയും വിജയിക്കും. അത് പ്രകൃതി നിയമം. അതില്‍ എനിക്ക് പൂര്‍ണ വിശ്വാസമാണ്. അതിരു കടന്ന അവകാശ വാദങ്ങള്‍ക്കൊ വാഗ്ദാനങ്ങള്‍ക്കോ ഞാന്‍ ഇല്ല. കാലം തന്നെ തെളിയിക്കട്ടെ, ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി എന്നു. അതിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നു. മാമാങ്കം എന്ന വിസ്മയ സിനിമയുടെ ചിത്രീകരണം ചാവേറുകളുടെ ചുടുചോര വീണ മണ്ണില്‍ പുരോഗമിക്കുന്നു. ക്ഷമയോടെ

Tagsmammooty maamangamRead Original Article Here

Digital Signage

Leave a Reply