ആകാശത്തിനപ്പുറം: ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ

Amazon Great Indian Sale

ബെംഗലൂരു: 2021 ഡിസംബറോടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം നടപ്പാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. മലയാളിയായ ഡോ. ഉണ്ണികൃഷ്ണനാണ് ഗഗന്‍യാന്‍ ദൗത്യത്തിന്റെ ചുമതല.

Amazon Great Indian Sale

ദൗത്യം വിജയിച്ചാല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. മൂന്ന് പേരടങ്ങുന്ന സംഘത്തെ ബഹിരാകാശത്ത് അയയ്ക്കാനാണ് പദ്ധതിയിടുന്നത്. സംഘം ഏഴ് ദിവസം ബഹിരാകാശത്ത് ചിലവഴിക്കും. യാത്രികരെ വ്യോമാനോട്ട് എന്നാവും അറിയപ്പെടുക.

പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്ലാത്ത പേടകം ബഹിരാകാശത്ത് ഇറക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു. മനുഷ്യരില്ലാതെ രണ്ട് ദൗത്യങ്ങള്‍ നടത്തും. ഡിസംബര്‍ 2020 ലും ജൂലൈ 2021 ലുമായായിരിക്കും ഇത്.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും ജിഎസ്എല്‍വി മാര്‍ക്ക് 3 യാകും വിക്ഷേപണ വാഹനം. ദൗത്യത്തിന് റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് സഹായം നല്‍കുന്നത്.

മനുഷ്യനെ എത്തിക്കാനുള്ള പേടകത്തിനായി ഇതുവരെ 173 കോടി രൂപയാണ് ചിലവായത്.

Read Original Article Here

Amazon Great Indian Sale

Leave a Reply