ആധാര്‍ നിര്‍ബന്ധമല്ല; നിയമഭേദഗതിക്ക് തീരുമാനം

Amazon Great Indian Sale

ന്യൂദല്‍ഹി: പുതിയ ബാങ്ക് അക്കൗണ്ടുകള്‍ക്കും മൊബൈല്‍ കണക്ഷനുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാണെന്ന നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ടെലിഗ്രാഫ് ആക്ട്, പ്രൊവിഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് എന്നീ നിയമങ്ങള്‍ക്കാണ് ഭേദഗതി വരുത്തുക.

Amazon Great Indian Sale

നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ ബാങ്ക് അക്കൗണ്ടുകള്‍ക്കും മൊബൈല്‍ കണക്ഷനുകള്‍ക്കും ആധാര്‍ ആവശ്യമെങ്കില്‍ മാത്രം നല്‍കിയാല്‍ മതി.

ആധാര്‍ നിര്‍ബന്ധമല്ലെന്നും നിയന്ത്രണങ്ങളോടെ ആധാര്‍ ആകാം എന്നുമുള്ള സപ്തംബറിലെ സുപ്രീകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമഭേദഗതി നടത്തുന്നത്. സ്വകാര്യ കമ്പനികള്‍ ആധാര്‍ ഉപയോഗിക്കുന്നതിന് സുപ്രീകോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Read Original Article Here

Amazon Great Indian Sale

Leave a Reply