ആരാധകരെ അമ്പരപ്പിച്ച് സലാഹ്; പുതിയ ലുക്ക് വൈറലാകുന്നു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ പോരാളിയായ മുഹമ്മദ് സലാഹിന്റെ കുതിപ്പ് അവസാനിച്ചിട്ടില്ല.17 ഗോളുകളുമായി ലീഗിലെ ടോപ് സ്‌കോറര്‍ കൂടിയാണ് താരമിപ്പോള്‍.എന്നാലിപ്പോള്‍ സൈബര്‍ ലോകത്ത് സലാഹ് ചര്‍ച്ചയാകുന്നത് മേല്‍പറഞ്ഞ നേട്ടങ്ങളിലല്ല.ഞായറാഴ്ച രാവിലെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിതിന് പിന്നില്‍.

Join Nation With Namo

View this post on Instagram

🤦🏽‍♂️🤦🏽‍♂️

A post shared by Mohamed Salah (@mosalah) on

മറ്റൊന്നുമല്ല, താടിയും മീശയുമൊക്കെ വടിച്ച് ക്ലീന്‍ഷേവിലുള്ള സ്വന്തം ഫോട്ടോയാണ് താരം പോസ്റ്റ്‌ചെയ്തത്. ഇതുവരെ കാണാത്തൊരു ലുക്കില്‍ സലാഹിനെ കണ്ടപ്പോള്‍ ആരാധകര്‍ക്കും വിശ്വസിക്കാനായില്ല. നിമിഷ നേരം കൊണ്ട് ചിത്രം വൈറലാവുകയും ചെയ്തു.

i’m convinced he’s some other guy, like an alter ego

— Posh (@PoshJarry) February 10, 2019

ഒരൊറ്റ മണിക്കൂറിനുള്ളില്‍ തന്നെ ഒരു മില്യണ്‍ ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്. രസകരമായ കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. ഏകദേശം 23 മില്യണ്‍ ആളുകളാണ് സലാഹിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

പുറംതോടില്ലാത്ത ആമയെപോലെയാണ് സലാഹിന്റെ പുതിയ ലുക്കെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഫോട്ടോഷോപ്പെന്നാ യിരുന്നു മറ്റൊരു കമന്റ്. ഇത് സലാഹ് അല്ല, അദ്ദേഹത്തിന്റെ അപരനാണെന്നും മിസ്റ്റര്‍ ബീനിനെ പോലെയുണ്ടെന്നും തുടങ്ങി കമന്റുകളുടെ പ്രവാഹമാണ് താരത്തിന് ലഭിക്കുന്നത്.

Photoshop 😂😂😳

— Łukasz 🇰🇪🇮🇹 (@iamtheluka) February 10, 2019

ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിച്ചിനെതിരെയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. അന്നും സലാഹ് പുതിയ ലുക്കിലാവുമോ ഇറങ്ങുക എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ ആരാധകര്‍.

Tagsliverpool muhammed salah new llookRead Original Article Here

Digital Signage

Leave a Reply