ആര്‍എസ്എസിനെതിരായ പ്രചാരണം പൊളിഞ്ഞു; ആ വാര്‍ത്തയും വീഡിയോയും പച്ചക്കള്ളം

ദിസ്പ്പൂര്‍: അബ്ദുള്‍ മതീന്‍ എന്നയാളെ ആസാമിലെ കരിംഗഞ്ജില്‍ സംഘിജനക്കൂട്ടം തല്ലിക്കൊന്നു… നദീം ഖാനെന്നയാള്‍ തന്റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ ജനുവരി 20ന് പോസ്റ്റ് ചെയ്തിരുന്ന പോസ്റ്റാണിത്. ഇതിനൊപ്പം 25 സെക്കണ്ട് നീളുന്ന വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.

Join Nation With Namo

തലയില്‍ നിന്ന് ചോരയൊലിപ്പിച്ച് കിടക്കുന്ന ഒരാളുടെ വീഡിയോയാണിത്. 300 പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. പലരും ഇതിലെ വീഡിയോ അതേ അടിക്കുറിപ്പോടെ വീണ്ടും വീണ്ടും ട്വീറ്റ് ചെയ്തു. ലൈക്ക് ചെയ്തതും കമന്റിട്ടതും അനവധി പേര്‍..

അന്ന് നദീം ഖാന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിരുന്നത് പച്ചക്കള്ളമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതാണ് സത്യം

രക്തമൊലിപ്പിച്ച് കിടക്കുന്നയാളുടെ വീഡിയോയിലുള്ളത് അബ്ദുള്‍ മോതിന്‍. ഒരു സ്‌കൂളിന്റെ ഇരുമ്പ് ഗ്രില്ല് പൊട്ടിച്ച് വില്ക്കാന്‍ ശ്രമിച്ചതിന് ആസാമിലെ കരീംഗഞ്ജില്‍ നാട്ടുകാര്‍ പിടിച്ചയാള്‍. ഒാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് ഇയാള്‍ക്ക് പരിക്കേറ്റു. ആശുപത്രിയല്‍ വച്ച് മരണമടഞ്ഞു. വിഷയത്തില്‍ ഒരു വര്‍ഗീയതയും ഇല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ തന്നെ പറയുന്നു.

കരീംഗഞ്ജ് പോലീസിന്റെ വിശദീകരണം. അബ്ദുള്‍ മോതിന്‍ നാട്ടിലെ കളളനാണ്. സ്‌കൂളില്‍ നിന്ന് മോഷ്ടിച്ച ഇരുമ്പു ഗ്രില്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ജനുവരി 18നാണ് ഇയാളെ നാട്ടുകാര്‍ പിടിച്ചത്. അവര്‍ ഇയാളെ തല്ലി. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണ് പരിക്കേറ്റു. പോലീസ് എത്തി ഇയാളെ ആശുപത്രിയിലാക്കി. പക്ഷെ ജനുവരി 19ന് മരിച്ചു. ഈ വിഷയത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇക്കാര്യം പോലീസ് ട്വീറ്റ് ചെയ്തിരുന്നു.

മോഷ്ടാവിനെ പിടിച്ചതും തല്ലിയതുമാണ് ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവച്ച് വര്‍ഗീയ പ്രചാരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയത്.

Read Original Article Here

Digital Signage

Leave a Reply