ഇത് ചരിത്ര നിമിഷം; ചൊവ്വയില്‍ ഇന്‍സൈറ്റ് സുരക്ഷിതമായി ഇറങ്ങി

Amazon Great Indian Sale

കേപ് കനാവറല്‍: ആറുമാസംമുമ്പേ ഭൂമിയില്‍നിന്ന് പുറപ്പെട്ട നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വാഴ്ച ഇന്ത്യന്‍സമയം പുലര്‍ച്ചെ 1.30 ന് ചൊവ്വയില്‍ ഇറങ്ങി. ചുവന്ന ഗ്രഹത്തിന്റെ ഇനിയുമറിയാത്ത രഹസ്യങ്ങളുടെ ചുരുളഴിയാനുള്ള കാത്തിരിപ്പിലാണ് ശാസ്ത്ര ലോകം.

Amazon Great Indian Sale

പേടകം വിക്ഷേപിച്ചതുമുതലുള്ള ഏഴുമാസത്തെ കാത്തിരിപ്പിനേക്കാള്‍ പിരിമുറുക്കമായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചെ 1.23 മുതല്‍ 1.30 വരെയുള്ള ഏഴ് മിനിറ്റ് സമയം. അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതു മുതല്‍ പ്രതലം തൊട്ട് പേടകത്തിന്റെ സൗരോര്‍ജ്ജ പാനലുകള്‍ നിവരുന്നതുവരെയുള്ള ഏഴ് നിര്‍ണായക മിനിറ്റുകള്‍. ഒടുവില്‍ പ്രതലം തൊട്ടുവെന്ന് സ്ഥിരീകരിച്ച് പേടകത്തില്‍ നിന്നുള്ള ബീപ്പ് ശബ്ദം നാസയിലെത്തിയതോടെ നിറഞ്ഞ ആശ്വാസം. കാരണം ചൊവ്വാ ദൗത്യങ്ങളില്‍ 40 ശതമാനം മാത്രമാണ് ഇതുവരെ വിജയം കണ്ടിട്ടുള്ളത് എന്നതു തന്നെ.

54.8 കോടി കിലോമീറ്റര്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷമാണ് 360 കിലോഗ്രാം ഭാരമുള്ള ഇന്‍സൈറ്റ് ചൊവ്വയുടെ അന്തരീക്ഷത്തിനുമുകളിലെത്തുന്നത്. ഏതാണ്ട് 19,800 കിലോമീറ്റര്‍ വേഗത്തില്‍ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച പേടകം വാതകങ്ങളുമായുള്ള ഘര്‍ഷണത്തില്‍ ഏതാണ്ട് 500 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു. നിലംതൊടാന്‍ മൂന്നുമിനിറ്റും ഏഴുസെക്കന്‍ഡുമുള്ളപ്പോള്‍ പേടകത്തില്‍ പിടിപ്പിച്ച പാരച്യൂട്ട് വിടര്‍ന്നു. അത് പേടകത്തിന്റെ വേഗം കുറച്ചു. തറയില്‍നിന്നും 11.26 കിലോമീറ്റര്‍ ഉയരത്തിലായിരുന്നു അപ്പോള്‍.

gra

തറയിലെത്താന്‍ രണ്ടുമിനിറ്റും 52 സെക്കന്‍ഡും ബാക്കിയുള്ളപ്പോള്‍ പേടകത്തിന്റെ മുന്നിലെ താപകവചം വേറിട്ടു. അതിനുപിന്നാലെ ലാന്‍ഡറിന്റെ മൂന്നുകാലുകള്‍ നിവര്‍ന്ന് റഡാറുകള്‍ പ്രവര്‍ത്തന ക്ഷമമായി. ഉപരിതലത്തില്‍ തൊടാന്‍ 44 സെക്കന്‍ഡുകളുള്ളപ്പോള്‍ പതനത്തിന്റെ വേഗം കുറയ്ക്കാന്‍ 12 ചെറുറോക്കറ്റുകള്‍ കത്തിത്തുടങ്ങി. തറതൊടുന്ന സമയമാകുമ്പോഴേക്കും പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ എട്ട് അടിയിലും കുറഞ്ഞു. തറയിലിറങ്ങി പൊടിപടലങ്ങളടങ്ങിക്കഴിയുമ്പോള്‍ 20 മിനിറ്റിനുശേഷം സൗരോര്‍ജപാനലുകള്‍ നിവര്‍ന്നു. ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്റെ ലക്ഷ്യം. ഭൂമിയില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതുപോലെ ചൊവ്വയില്‍ കുലുക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അവയെപ്പറ്റി പഠിക്കാന്‍ ഒരു പ്രകമ്പനമാപിനിയും ഇന്‍സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കും. അഞ്ചുമീറ്റര്‍വരെ ആഴത്തില്‍ കുഴിക്കാന്‍ശേഷിയുള്ള ജര്‍മന്‍നിര്‍മിത ഡ്രില്ലും ഇന്‍സൈറ്റ് പ്രവര്‍ത്തിപ്പിക്കും. മേയ് അഞ്ചിനാണ് ചൊവ്വാദൗത്യവുമായി ഇന്‍സൈറ്റ് പറന്നുയര്‍ന്നത്. ഇന്‍സൈറ്റ് മേയ് അഞ്ചിനാണ് ചൊവ്വാദൗത്യവുമായി ഇന്‍സൈറ്റ് പറന്നുയര്‍ന്നത്. 'ഇന്റീരിയല്‍ എക്‌സ്‌പ്ലൊറേഷന്‍ യൂസിങ് സീസ്മിക് ഇന്‍വെസ്റ്റിഗേഷന്‍സ്,ജിയോഡെസി ആന്‍ഡ് ഹീറ്റ് ട്രാന്‍സ്‌പോര്‍ട്ട്' എന്നതിന്റെ ചുരുക്കരൂപമാണ് ഇന്‍സൈറ്റ്. ചൊവ്വയുടെ ഉപരിതലത്തിനടിയിലേക്ക് ആഴത്തിലിറങ്ങി ആ ഗ്രഹത്തിന്റെ ഉള്ളറകളെക്കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യ ബഹിരാകാശപേടകമാണ് ഇന്‍സൈറ്റ്. ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്റെ ലക്ഷ്യം. ഭൂമിയില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതുപോലെ ചൊവ്വകുലുക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അവയെപ്പറ്റി പഠിക്കാന്‍ ഒരു പ്രകമ്പനമാപിനിയും ഇന്‍സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കും. അഞ്ചുമീറ്റര്‍വരെ ആഴത്തില്‍ കുഴിക്കാന്‍ശേഷിയുള്ള ജര്‍മന്‍നിര്‍മിത ഡ്രില്ലും ഇന്‍സൈറ്റ് പ്രവര്‍ത്തിപ്പിക്കും.രണ്ട് വര്‍ഷമാണ് ഇന്‍സൈറ്റിന്റെ കാലാവധി. ഇന്‍സൈറ്റിനെ വ്യത്യസ്തമാക്കുന്നത് മുന്‍ ചൊവ്വാദൗത്യങ്ങള്‍ ചൊവ്വയുടെ പ്രതലത്തിലെ കുന്നുകളെയും അഗ്‌നിപര്‍വതങ്ങളെയും മണ്ണിനെയും പഠനവിധേയമാക്കിയപ്പോള്‍ അതിന്റെ അടിസ്ഥാനരൂപവും ഏറ്റവുമാദ്യം രൂപപ്പെട്ടതുമായ ബില്‍ഡിങ് ബ്ലോക്കുകളെക്കുറിച്ച് പഠിക്കാനുള്ള ശ്രമങ്ങളൊന്നുമുണ്ടായില്ല. ഈ ബില്‍ഡിങ് ബ്ലോക്കുകളിലേക്കിറങ്ങിച്ചെന്ന് പഠിക്കുന്നുവെന്നതാണ് ഇന്‍സൈറ്റിനെ മറ്റ് ചൊവ്വാദൗത്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും വളരെ ആഴത്തിലാണ് ബില്‍ഡിങ് ബ്ലോക്കുകളുണ്ടാകുക.

Read Original Article Here

Amazon Great Indian Sale

Leave a Reply