ഇത് സംഹിത കാശിഭട്ട : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എന്‍ജിനീയര്‍

Amazon Great Indian Sale

പത്താം വയസില്‍ പത്താംക്ലാസ്, പതിനേഴാം വയസില്‍ CAT ( കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്), ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എന്‍ജിനീയര്‍. തെലങ്കാനയില്‍ നിന്നുള്ള സംഹിത കാശിഭട്ട എന്ന പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ ഇങ്ങനെ ഒത്തിരി റെക്കോര്‍ഡുകളുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ CAT പരീക്ഷാ വിജയിയായ സംഹിതയുടെ ആദ്യശ്രമം കൂടിയായിരുന്നു ഇത്. 95.95 ശതമാനം മാര്‍ക്ക് നേടിയാണ് സംഹിത ഈ വിജയം കരസ്ഥമാക്കിയത്. 16-ാം വയസില്‍ ഇലക്ട്രോണിക് എന്‍ജിനീയറിങ്ങ് ബിരുദം കരസ്ഥമാക്കിയ സംഹിത ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞയാളുമായി.

Amazon Great Indian Sale

മത്സര പരീക്ഷകളില്‍ വിജയം നേടാനുള്ള അസാമാന്യ കഴിവ് തനിക്കുണ്ടെന്ന് സംഹിത ചെറുപ്പത്തില്‍ തന്നെ തെളിയിച്ചതാണ്. പത്ത് വയസുള്ളപ്പോള്‍ പത്താംതരത്തില്‍ ഉന്നത വിജയം നേടിയ സംഹിത 12-ാം വയസില്‍ 86.6 ശതമാനം മാര്‍ക്കോടെയാണ് പ്ലസ് ടു പാസായത്.

അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിക്കേണ്ട പ്രായത്തില്‍ ഓര്‍മ്മ ശക്തിയുടെ പേരിലായിരുന്നു സംഹിത അറിയപ്പെട്ടിരുന്നത്. രാജ്യങ്ങളുടെ പേരും തലസ്ഥാനങ്ങളും പതാകയുമൊക്കെ മൂന്നാം വയസില്‍ തന്നെ ഹൃദിസ്ഥമാക്കി. അഞ്ചു വയസില്‍ ചിത്രരചന ആരംഭിച്ച സംഹിത പിന്നീട് ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി. സൗരയൂഥത്തെക്കുറിച്ച് സംഹിതയെഴുതിയ ലേഖനത്തിന് മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ പ്രശംസയേറ്റുവാങ്ങിയിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള സംഹിതയുടെ ലേഖനം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രശംസയും നേടിയിരുന്നു. CAT പരീക്ഷയില്‍ ഉന്നത വിജയം നേടിയ സംഹിതയുടെ അടുത്ത സ്വപ്നം ഐഐഎമ്മില്‍ നിന്നും എംബിഎ ഫിനാന്‍സാണ്.

TagsCat indian engineerRead Original Article Here

Amazon Great Indian Sale

Leave a Reply