‘ഇനി ഒരു ഡേറ്റ് എന്നില്‍ നിന്ന് നീ പ്രതീക്ഷിക്കണ്ട’ : മമ്മൂട്ടിയുടെ മറുപടിയില്‍ ലാല്‍ ജോസ് നിശബ്ദനായി!

Amazon Great Indian Sale

കമലിന്റെ സഹസംവിധായകനായിട്ടാണ് ലാല്‍ ജോസ് മലയാള സിനിമാ രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. ‘മറവത്തൂര്‍ കനവ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി നിലയുറപ്പിച്ച ലാല്‍ ജോസ് ‘മീശ മാധവന്‍’
ഉള്‍പ്പടെയുള്ള നിരവധി ബോക്സോഫീസ്‌ ഹിറ്റുകളാണ് മലയാളത്തിനു സമ്മാനിച്ചത്!.

Amazon Great Indian Sale

ആദ്യമായി താന്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ മമ്മൂട്ടി എന്ന നടന്‍ തന്റെ ആലോചനയില്‍ ഇല്ലായിരുന്നതായി ലാല്‍ ജോസ് പറയുന്നു.

ലാല്‍ ജോസ് പറഞ്ഞത്

‘ആദ്യ സിനിമ ചെയ്യുന്ന അവസരത്തിലായിരുന്നു മമ്മുക്കയുടെ ആ അപ്രതീക്ഷിത ചോദ്യം വന്നത്, ‘നിന്റെ നായകന് എന്റെ മുഖമാണെങ്കില്‍ ഞാന്‍ അഭിനയിക്കാം’, എന്ന് മമ്മുക്ക എന്നോട് ആവശ്യപ്പെട്ടപ്പോള്‍, വേണ്ട എന്നായിരുന്നു എന്റെ മറുപടി, കാരണം സ്വതന്ത്രമായി ഒരു സിനിമ ചെയ്യാമെന്നുള്ള വലിയ ആത്മവിശ്വാസം എനിക്ക് ഇല്ലായിരുന്നു, മമ്മുക്കയെപ്പോലെ വലിയ ഒരു ആര്‍ട്ടിസ്റ്റ് ഇതിലേക്ക് വരുമ്പോള്‍ എന്റെ സര്‍വ്വ ധൈര്യവും ചോര്‍ന്നു പോകും. ‘എന്റെ നായകനായി മമ്മൂട്ടി വേണ്ട’ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടി!, ആദ്യമായിട്ടായിരിക്കും ഒരാള്‍ മമ്മുക്കയോട് അങ്ങനെ പറയുന്നത്.

ഞാന്‍ നല്ല ഒരു സംവിധായകനാണെന്ന് പ്രൂവ് ചെയ്തിട്ട് മമ്മുക്കയുടെ അടുത്തു വരാം, അങ്ങനെയൊരു വേളയില്‍ എനിക്ക് ഒരു ഡേറ്റ് നല്‍കിയാല്‍ മതിയെന്നായിരുന്നു എന്‍റെ പ്രതികരണം. പക്ഷെ മമ്മുക്കയുടെ മറുപടി എന്നെ വീണ്ടും ഞെട്ടിച്ചു, ‘നിന്റെ ആദ്യ സിനിമയ്ക്കെ ഞാന്‍ ഡേറ്റ് തരൂ, പിന്നീട് ഒരു സിനിമയ്ക്കും എന്നെ പ്രതീക്ഷിക്കണ്ട കാരണം നിന്റെ കഴിവുകളെല്ലാം നീ പുറത്തെടുക്കാന്‍ പോകുന്നത് ആദ്യ സിനിമയിലായിരിക്കും അത് കൊണ്ട് തന്നെ നിന്റെ ആദ്യ സിനിമയില്‍ അഭിനയിക്കാനാണ് എനിക്ക് താല്‍പര്യം’.

ഒടുവില്‍ ശ്രീനിയേട്ടന്‍ എന്നെ വിളിച്ചു ചോദിച്ചു, ‘നീ എന്താണ് മമ്മൂട്ടി ഒരു ഓഫര്‍ നല്‍കിയിട്ട് വേണ്ടെന്നുവെച്ചത്, മമ്മൂട്ടി അഭിനയിക്കാം എന്ന് പറഞ്ഞത് വലിയ കാര്യമല്ലേ, നിന്റെ ആദ്യ സിനിമയ്ക്ക് എല്ലാ അര്‍ത്ഥത്തിലും അത് ഗുണം ചെയ്യും’, നമുക്ക് അങ്ങനെയൊരു കഥ മനസ്സില്‍ വന്നാല്‍ മമ്മൂട്ടിയെ തന്നെ നായകനാക്കി സിനിമ ചെയ്യാമെന്നായിരുന്നു ശ്രീനിയേട്ടന്റെ മറുപടി. അങ്ങനെയാണ് ‘മറവത്തൂര്‍ കനവ്‌’ എന്ന സിനിമയുടെ കഥയിലേക്ക് ശ്രീനിയേട്ടന്‍ എത്തപ്പെടുന്നതും, മമ്മുക്കയെ നായകനാക്കാന്‍ തീരുമാനിച്ചതും- ലാല്‍ ജോസ് വ്യക്തമാക്കുന്നു.ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിയിലാണ് ലാല്‍ ജോസ് തന്റെ ആദ്യ സിനിമാനുഭവത്തെക്കുറിച്ച് പങ്കുവെച്ചത്.

TagsActor Mammootty Lal JoseRead Original Article Here

Amazon Great Indian Sale

Leave a Reply