ഇന്ത്യന്‍ സമ്പന്നരില്‍ ഏറ്റവും വലിയ ദാനശീലര്‍ ഇവരാണ് 

മുംബൈ•ഇന്ത്യക്കാരായ സമ്പന്നരില്‍ ഏറ്റവും വലിയ ദാനശീലന്‍ റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഹുറൂണ്‍ റിപ്പോര്‍ട്ട്സ് തയ്യാറാക്കിയ പട്ടികയിലാണ് ഈ വിവരങ്ങളുള്ളത്. ആകെ 39 പേരുടെ പട്ടികയില്‍ ഇടംപിടിച്ച ഏക മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലിയാണ്. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് യൂസഫലിയുടെ സ്ഥാനം.

Join Nation With Namo

2017 ഒക്ടോബര്‍ ഒന്നുമുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുളള കാലയളവില്‍ പത്ത് കോടിയോ അതില്‍ കൂടുതലോ ദാനം നല്‍കിയവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അംബാനി ദാനകര്‍മ്മങ്ങള്‍ക്കായി വിനിയോഗിച്ചത് 437 കോടി രൂപയാണ്. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മുകേഷ് അംബാനി 71 കോടിയോളം രൂപ സംഭാവന നല്‍കി. അജയ് പിരമല്‍, അസീം പ്രേംജി എന്നിവരാണ് രണ്ട് മൂന്ന് സ്ഥാനങ്ങളില്‍. പിരമല്‍ 200 കോടിയും പ്രേംജി 113 കോടിയുമാണ് ഇവര്‍ ദാനമായി നല്‍കിയത്. 96 കോടി രൂപ ചെലവഴിച്ച ആദി ഗോദ്റെജും കുടുംബവുമാണ് നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്തുള്ള യൂസഫലി 70 കോടിരൂപയാണ് ദാനം നല്‍കിയത്.

എച്ച്.സി.എല്ലിന്റെ ശിവ് നാടാര്‍, ഹരികൃഷ്ണ എക്സ്പോര്‍ട്സിന്റെ സവ്ജി ധോലക്യ, ഷപൂര്‍ പല്ലോഞ്ഞി മിസ്ത്രി, സൈറസ് പല്ലോഞ്ഞി മിസ്ത്രി, അദാനി ഗ്രൂപ്പ് മേധാവി ഗൗതം ആദാനി തുടങ്ങിയവര്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.

Hooran

TagsMukesh Ambani ma yusafaliRead Original Article Here

Digital Signage

Leave a Reply