ഇന്ത്യയിലെ ജനങ്ങൾക്ക് പ്രിയങ്കയെ കൈമാറിയിരിക്കുന്നു; അവൾക്കൊന്നും വരാതെ നിങ്ങൾ നോക്കണം: റോബർട്ട് വദ്ര

ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധിയെ ഇന്ത്യയിലെ ജനങ്ങൾക്ക് കൈമാറിയെന്നും അവൾക്കൊന്നും വരാതെ നിങ്ങൾ നോക്കണമെന്നും ഭർത്താവും വിവാദ വ്യവസായിയുമായ റോബർട്ട് വദ്ര. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസ അറിയിച്ച് തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് വദ്രയുടെ അഭ്യർത്ഥന. ‘പി’ എന്നാണ് പോസ്റ്റിൽ പ്രിയങ്കയെ വദ്ര അഭിസംബോധന ചെയ്യുന്നത്.

Join Nation With Namo

ഉത്തര്‍പ്രദേശിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യയിലെ ജനങ്ങളെ സേവിക്കുന്നതിനും നിങ്ങൾക്ക് ശുഭാശംസകള്‍ നേരുന്നു. നിങ്ങളെന്റെ ആത്മ സുഹൃത്താണ്. ഉത്തമ ഭാര്യയാണ്. കുട്ടികളുടെ ഏറ്റവും നല്ല അമ്മയാണ്.

പ്രതികാരവും ദുഷിപ്പും കലര്‍ന്ന രാഷ്ട്രീയസാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ എനിക്കറിയാം, ജനങ്ങളെ സേവിക്കുക എന്നത് അവളുടെ കര്‍ത്തവ്യമാണെന്ന്. ഇന്ത്യയിലെ ജനങ്ങൾക്ക് അവളെ കൈമാറിയിരിക്കുന്നു. അവൾക്കൊന്നും വരാതെ നിങ്ങൾ നോക്കണമെന്നും വദ്ര പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വദ്രയെ കഴിഞ്ഞ ദിവസങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ലണ്ടനിൽ 1.9 മില്യൺ പൗണ്ട് മുടക്കി വദ്ര കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ചോദ്യം ചെയ്യൽ.

My Best wishes to you P, on your new journey of working in Uttar Pradesh and serving the people of India. You have been…

Gepostet von Robert Vadra am Montag, 11. Februar 2019

പരസ്യം: ഉത്തമ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Digital Signage

Leave a Reply