ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടിൽ യു എസിന്റെ അപ്രമാദിത്വം പൊളിയുന്നു ; മോദിയുടെ റുപെ കാർഡിനൊപ്പം പിടിച്ചു നിൽക്കാനാകുന്നില്ലെന്ന് മാസ്റ്റർ കാർഡ്

ന്യൂഡൽഹി : ദേശീയതയെ ഉയർത്തിപിടിക്കുക എന്ന ലക്ഷ്യത്തോടെ സേവന നികുതി കുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ റുപെ കാർഡിനൊപ്പം പിടിച്ചു നിൽക്കാനാകുന്നില്ലെന്ന് മാസ്റ്റർ കാർഡ് അധികൃതർ.

Join Nation With Namo

കഴിഞ്ഞ മുപ്പത് വർഷത്തിനുള്ളിൽ ബാങ്കിംഗ് മേഖലയിൽ അപ്രമാദിത്വം പുലർത്തിയിരുന്ന ആഗോള ഭീമന്മാരായ മാസ്റ്റർ,വിസ കാർഡുകളെ തള്ളി ഡിജിറ്റൽ പണമിടപാട് രംഗത്ത് റുപെ കാർഡ് സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.

കണക്കനുസരിച്ച് 1 ബില്യൺ ഇന്ത്യക്കാരാണ് മാസ്റ്റർ,വിസ കാർഡുകൾ ഉപയോഗിച്ചിരുന്നത്.എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ ഇതിൽ വളരെയേറെ കുറവാണുണ്ടായത്. ഡിജിറ്റൽ പണമിടപാട് രംഗത്തുള്ള ഇന്ത്യയിലെ യു എസ് കമ്പനികളും പ്രതിസന്ധി ഘട്ടത്തിലാണ്.തുടക്കത്തിൽ 35 ബാങ്കുകൾ മാത്രം ഉപയോഗിച്ചിരുന്ന റുപെ കാർഡ് നിലവിൽ ആയിരത്തിലേറെ ബാങ്കുകൾ നൽകുന്നുണ്ട്.

ഇക്കഴിഞ്ഞ ജൂൺ 21 ന് യു എസിലെ മാസ്റ്റർ കാർഡ് അധികൃതർ തയ്യാറാക്കിയ രേഖയിൽ സേവന താൽപ്പര്യത്തോടെ പുറത്തിറക്കിയ റുപെ കാർഡിന്റെ സവിശേഷതകളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.ഡിജിറ്റൽ പണമിടപാട് രംഗം സാധാരണക്കാർക്ക് പ്രയോജനപ്പെടും വിധത്തിൽ മോദി സർക്കാർ കൈക്കൊണ്ട നടപടികളും അവർ സൂചിപ്പിക്കുന്നു.

2014-2019 കാലയളവിൽ ഇന്ത്യയിൽ 1 ബില്യൺ ഡോളറിന്റെ നിക്ഷേപം ലക്ഷ്യമിട്ട മാസ്റ്റർ കാർഡ് നിലവിൽ പ്രതിസന്ധികൾ തരണം ചെയ്യാൻ ക്യാമ്പയിനുകൾ സംഘടിപ്പിക്കേണ്ടി വരുമെന്ന നിലയിലാണ്.

നോട്ട് നിരോധനത്തിന്റെ ഭാഗമായി കള്ളപ്പണം തടയുക,തദ്ദേശീയമായ രീതിയിൽ പണമിടപാട് സേവനങ്ങൾ ആവിഷ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ റുപെ കാർഡുകൾ വളരെ വേഗമാണ് ജനശ്രദ്ധയാകർഷിച്ചത്.

ഇക്കഴിഞ്ഞ ജൂണിൽ ഭീം, റൂപെ , എസ്ബിഐ എന്നീ മൂന്ന് ഇന്ത്യന്‍ മൊബൈല്‍ പേയ്‌മെന്റ് ആപ്പുകള്‍ സിംഗപ്പൂരിൽ ലോഞ്ച് ചെയ്ത മോദി ഈ ആപ്പുകള്‍ അന്തര്‍ദേശീയ തലത്തില്‍ ഡിജിറ്റല്‍ ഇന്ത്യയെ പ്രതിഫലിപ്പിക്കുന്നു എന്നും പറഞ്ഞിരുന്നു.

Share829Tweet356 SharesRead Original Article Here

Digital Signage

Leave a Reply