ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

Amazon Great Indian Sale

ന്യൂഡല്‍ഹി: ഡല്‍ഹിയിലും മറ്റ് പ്രധാന നഗരങ്ങളിലും ഭീകരാക്രമണം ആസൂത്രണം ചെയ്ത സംഘത്തിലെ ഒരാള്‍ കൂടി ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയില്‍. യുപിയില്‍ മീററ്റിലെ ജസോറ സ്വദേശി മുഹമ്മദ് അബ്‌സറാണ്(24) ഗാസിയാബാദില്‍ നിന്ന് അറസ്റ്റിലായത്. ഇതോടെ ഈ ഭീകര സംഘത്തിലെ 12 പേര്‍ അറസ്റ്റിലായി. ഐഎസ് ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് യുവാക്കള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ചത്. ഹര്‍ക്കത്തുല്‍ ഹര്‍ബെ ഇസ്ലാം എന്ന പേരില്‍ സംഘടന രൂപീകരിച്ച് ഉത്തരേന്ത്യയില്‍ രാഷ്ട്രീയ നേതാക്കളേയും സര്‍ക്കാര്‍ സ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് ചാവേര്‍ ആക്രമണവും മറ്റും നടത്താന്‍ ഗൂഢാലോചന നടത്തി വരികയായിരുന്നു.

Amazon Great Indian Sale

ഇതിന്റെ ഭാഗമായി മുഹമ്മദ് അബ്‌സര്‍ മറ്റൊരു പ്രതി ഇഫ്തിക്കര്‍ സാഖിബിനൊപ്പം കശ്മീരില്‍ മൂന്നിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ മുന്‍പ് ഈ സംഘത്തിന്റെ പക്കല്‍ നിന്നും ചാവേര്‍ ആക്രമണ സാമഗ്രികള്‍, ടൈംബോംബുകള്‍ക്കുള്ള 112 അലാം ക്ലോക്കുകള്‍, റോക്കറ്റ് വിക്ഷേപിക്കുന്നതിനുള്ള ഉപകരണങ്ങള്‍, 25 കിലോ സ്‌ഫോടക വസ്തുക്കള്‍, സ്റ്റീല്‍ കണ്ടെയ്‌നറുകള്‍, 91 മൊബൈല്‍ ഫോണുകള്‍, 134 സിം കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, ഐഎസ് ലഘുലേഖകള്‍ എന്നിവ കണ്ടെടുത്തിരുന്നു.

Read Original Article Here

Amazon Great Indian Sale

Leave a Reply