ഇന്ധന വില കുറയ്ക്കാൻ മോദി ഇടപെട്ടു ; ശക്തമായ വാദങ്ങൾ നിരത്തി ഇന്ത്യൻ ഉപഭോക്താക്കൾക്ക് വേണ്ടി നിലകൊണ്ടു; സൗദി മന്ത്രിയുടെ വെളിപ്പെടുത്തൽ

ന്യൂഡൽഹി : ഇന്ധന വില കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ ഇടപെടൽ നടത്തിയതായി സൗദി ഊർജ്ജ വിഭവ മന്ത്രി ഖാലിദ് അൽ ഫാലിഹ്. വിയന്നയിൽ നടക്കുന്ന ഒപെക് സമ്മേളനത്തിനു മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് സൗദി മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Join Nation With Namo

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പ് നടത്തിയ ഇടപെടലിനെപ്പറ്റിയും സൗദി മന്ത്രി പരാമർശം നടത്തി. ട്വിറ്റർ വഴിയാണ് ട്രം‌പ് ഇന്ധന വില കൂടുന്നതിനെപ്പറ്റി മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായി മൂന്നുവട്ടം താൻ നടത്തിയ കൂടിക്കാഴ്ച്ചയിലും വളരെ ശക്തമായ വാദങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ഇന്ത്യയിലെ ഇന്ധന ഉപഭോക്താക്കൾക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടെന്നും അൽ ഫാലിഹ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

"I don't need permission from any foreign government to cut," says Saudi Arabia's Al-Falih at OPEC+ meetings https://t.co/A1drq7jz24 pic.twitter.com/mDBE6cshbK

— Bloomberg TV (@BloombergTV) December 6, 2018

അടുത്ത വർഷം ഉൽപാദനം ‍ പ്രതിദിനം 10-14 ലക്ഷം ബാരൽ കുറയ്ക്കണമെന്ന ആവശ്യമാണ് ഒപെക് പരിഗണിക്കുന്നത്. ഒപെകും ഒപെക് ഇതര ഉത്പാദക രാജ്യങ്ങളും തമ്മിലുള്ള ചർച്ച നാളെ നടക്കും. അതേസമയം രാജ്യാന്തര വിപണിയിൽ എണ്ണ വില ഇന്നലെ 62 ഡോളറിലെത്തിയിരുന്നു.

പാചക വാതക, ക്രൂഡ് ഓയില്‍ മേഖലിയില്‍ ഇന്ത്യയില്‍ സൗദി നിക്ഷേപം നടത്തുമെന്ന് ഇന്ത്യ സന്ദർശിച്ച അവസരത്തിൽ ഖാലിദ് അൽ ഫാലിഹ് വ്യക്തമാക്കിയിരുന്നു . വിദേശ നിക്ഷേപം ഉയര്‍ത്തിയത് ഇന്ത്യയുടെ പണപ്പെരുപ്പം നിയന്ത്രിക്കാനിടയാക്കിയിട്ടുണ്ടെന്നും ‘അച്ഛേ ദിന്‍’ എന്ന വാഗ്ദാനം മോദി നന്നായി നിറവേറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ ഇന്ധന ചില്ലറകച്ചവടം, പെട്രോ കെമിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ സൗദിയിലെ ഏറ്റവും വലിയ കമ്പനികളായ സൗദി അരാംകോയും സാബികും നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പരസ്യം: അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താന്‍ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Digital Signage

Leave a Reply