ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന നിങ്ങളറിയണം വ്യക്തിവിവരങ്ങള്‍ ചോരുന്ന വഴികള്‍

Amazon Great Indian Sale

ന്ന് സൈബര്‍ ലോകത്ത് ഏറ്റവും വിപണി സാധ്യതയുള്ള ഒരു വസ്തുവായി ''ഡാറ്റ അഥവാ വ്യക്തിഗത വിവരങ്ങള്‍ ''മാറിയിരിക്കുന്നു. വളരെയധികം സുരക്ഷിതമാക്കി വെച്ചിരിക്കുന്ന ഡാറ്റാ ശേഖരങ്ങളുടെ (ഡാറ്റാബേസ്) സുരക്ഷാ പിഴവുകള്‍ മനസ്സിലാക്കി സൈബര്‍ ക്രിമിനലുകള്‍ അതില്‍ നുഴഞ്ഞ് കയറുകയും അതുവഴി തന്ത്രപ്രധാനവും സ്വകാര്യമായതുമായ വിവരങ്ങള്‍ ശേഖരിക്കുകയും അവ ഇന്റര്‍നെറ്റിലോ ഡാര്‍ക്ക് നെറ്റിലോ വില്പനയ്ക്ക് വെയ്ക്കുകയോ അല്ലെങ്കില്‍ ദുരൂപയോഗം ചെയ്യുകയോ ചെയ്യുന്നു. അത് ചിലപ്പോള്‍ വ്യക്തികളുടെതാകാം, സ്വകാര്യ കമ്പനികളുടെതാകാം അല്ലെങ്കില്‍ രാജ്യങ്ങളുടെതാകാം. തിരക്ക് പിടിച്ച റോഡില്‍ ഇരുവശവും ശ്രദ്ധയോടെ നോക്കി അപകടങ്ങള്‍ ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ നമ്മള്‍ റോഡ് മുറിച്ച് കടക്കാറുള്ളു ഇല്ലെങ്കില്‍ അപകടം ഉറപ്പാണ്. ഇന്റര്‍നെറ്റ് (സൈബര്‍ ഇടങ്ങള്‍) അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ അതേ ഗൗരവത്തോടു കൂടി മാത്രമേ നമ്മള്‍ ഇടപെടാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഒറ്റ ക്ലിക്ക് മതി നമ്മുടെ ജീവിതം മുഴുവന്‍ ചോര്‍ന്ന് പോവാന്‍. കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക, ഫേയ്സ്ബുക്ക് തുടങ്ങിയ കമ്പനികളുടെ ഇടപെടലുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് ഈ വിഷയത്തെ വീണ്ടും ചര്‍ച്ചയാക്കിയത്. ഇന്ന് ലോകത്താകമാനം ഡാറ്റാ വ്യവസായം എന്നത് കോടികള്‍ മറിയുന്ന ബിസിനസ് മേഖലയായി മാറികൊണ്ടിരിക്കുന്നു. ആക്സിയോം(Acxiom), ലെക്സിസ് നെക്സിസ് ( LexisNexsi), ആമസോണ്‍, ഗൂഗിള്‍, ഫെയ്സ്ബുക്ക് തുടങ്ങിയവ അതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം. imageലോകത്തുള്ള ഓരോ വ്യക്തികളുടെയും സൈബറിടങ്ങളിലെ ഇടപെടലുകള്‍, ഡിജിറ്റല്‍ ജീവചരിത്രം, സ്വഭാവ സവിശേഷതകള്‍, ഡിജിറ്റല്‍ രൂപരേഖ തുടങ്ങിയവ ദിനം പ്രതി ശേഖരിക്കാന്‍ ഡാറ്റാ ഏജന്‍സികളും ഡാറ്റ് ബ്രോക്കര്‍മാരും മത്സരിച്ച് കൊണ്ടിരിക്കുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുക വഴി തങ്ങളുടെ വ്യവസായത്തില്‍ കൃത്യമായ ഉള്‍കാഴ്ച ഉണ്ടാക്കി കമ്പനികള്‍ക്ക് തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നു എന്നുള്ളതാണ് ഇതിന്റെ സവിശേഷത. എങ്ങനെ ഒക്കെ ആയിരിക്കാം വിവരങ്ങള്‍ ചോര്‍ന്നു പോകുന്നത് എന്ന് പരിശോധിച്ചാല്‍ വ്യത്യസ്ത മേഘലകളിലേക്കായിരിക്കാം അവ നമ്മളെ കൊണ്ടെത്തിക്കുന്നത്. സ്മാര്‍ട്ഫോണുകളിലെ വിപത്തുകള്‍ ഇന്ന് സ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്ത വ്യക്തികള്‍ വളരെ വിരളമാണല്ലോ എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണില്‍ ഏതൊക്കെ ആപ്ലിക്കേഷന്‍ ആണ് ഉള്ളതെന്ന് പോലും നമ്മള്‍ നോക്കാറില്ല. ഒരു ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ആ ഫോണിലെ ഒരു വിധം എല്ലാ വിവരങ്ങള്‍ക്ക് വേണ്ടിയും അവ നമ്മളോട് അനുവാദം ചോദിക്കാറുണ്ട്. ഉദാഹരണത്തിന് അജ്ഞാത ഫോണ്‍ നമ്പറുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ട്രൂ കോളര്‍ പോലുള്ള കോളര്‍ ഐഡി ആപ്ലിഷേനുകള്‍ ഇന്ന് മിക്കവരും ഉപയോഗിക്കുന്നുണ്ടല്ലോ. അത്തരത്തില്‍ ഉള്ള ഒരു അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയുടെ സ്‌കീന്‍ ഷോട്ട് ആണ് താഴെ കൊടുത്തിരിക്കുന്നത്. നമ്മുടെ ഫോണിന്റെ കോണ്‍ടാക്റ്റ് വിവരങ്ങള്‍, ക്യാമറ, ലൊക്കേഷന്‍, ഫോണ്‍ മെമ്മറി തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട ഇടങ്ങളിലേക്കും പ്രവേശിക്കാനുള്ള അനുവാദം ആപ്ലിക്കേഷനുകള്‍ ചോദിക്കാറുണ്ട്. ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് നമ്മുടെ ഫോണുമായി ബന്ധപ്പെട്ട് ഇത്രയും വിവരങ്ങള്‍ അവര്‍ നമ്മോട് ആവശ്യപെടുന്നത് എന്തിനാണ് എന്നതിനെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും അവ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ ഒന്നു പോലും നമ്മളാരും വായിക്കാറില്ല. മറ്റൊരാളുടെ ഫോണ്‍നമ്പര്‍ വിവരങ്ങള്‍ അറിയാനായി ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ അവ നമുക്ക് നല്‍കുന്നത് ഇത്തരത്തില്‍ മറ്റുള്ളവരുടെ ഫോണുകളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളാണ്. നമ്മുടെ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ മറ്റുള്ളവരിലേക്കും എത്തുന്നുണ്ട് എന്നത് മറ്റൊരു യാഥാര്‍ഥ്യം. ഫോണില്‍ പുതുതായി ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. 1. ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ ഒഴിവാക്കുക 2. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ സ്റ്റോറുകള്‍ ഉപയോഗിക്കാതിരിക്കുക 3. വ്യാജ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാതിരിക്കുക 4. ആപ്ലിക്കേഷന് പെര്‍മിഷന്‍ കൊടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക 5. എത്ര മാത്രം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തു, എന്താണ് അവരുടെ റിവ്യു തുടങ്ങിയവ പരിശോധിച്ച് അതിന്റെ ആധികാരികത മനസില്ലാക്കി മാത്രമേ അവ ഉപയോഗിക്കാവൂ. ഇല്ലെങ്കില്‍ മാല്‍വെയര്‍ രൂപത്തിലൊ വൈറസ് രൂപത്തിലോ അവ ഫോണില്‍ എത്താനും അതു വഴി നമ്മുടെ സുപ്രധാന വിവരങ്ങള്‍ നഷ്ടപ്പെടാനും സാധ്യത വളരെ കൂടുതലാണ്. dATA LEAKസോഷ്യല്‍ എഞ്ചിനീയറിങ് '' സോഷ്യല്‍ എഞ്ചിനീയറിംഗ് ' മെത്തേഡ് ആണ് വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു വഴി. വ്യക്തികളെ കബളിപ്പിച്ചു കൊണ്ട് അവരുടെ വിശ്വാസം നേടിയെടുത്ത് അവരില്‍ നിന്നും ബാങ്ക് വിവരങ്ങള്‍, വ്യക്തിഗത വിവരങ്ങള്‍, കമ്പനി വിവരങ്ങള്‍, തുടങ്ങിയവ കൈവശപ്പെടുത്തിയുള്ള തട്ടിപ്പുകള്‍ ദിനംപ്രതി നടക്കുന്നു. ബാങ്ക് / റിസര്‍വ് ബാങ്ക് തുടങ്ങിയവയില്‍ നിന്ന് വിളിക്കുന്നു എന്ന വ്യാജേന വ്യക്തികളെ ഫോണ്‍ വിളിച്ച് അവരുടെ എ.ടി.എം/ ഡെബിറ്റ് കാര്‍ഡിന്റെ കാലാവധി തീരാറായെന്നും അത് നീട്ടിക്കിട്ടാന്‍ വ്യക്തികളുടെ അക്കൗണ്ട് നമ്പര്‍, ഒ.ടി.പി, യുസര്‍ നയിം, പാസ്വേര്‍ഡ് തുടങ്ങിയവ ആവശ്യപെടുകയും (വിഷിങ്ങ് മെത്തേഡ്) ചിലരൊക്കെ കൃത്യമായി വിവരങ്ങള്‍ നല്‍കുകയും അതോടൊപ്പം അവരുടെ അക്കൗണ്ടിലെ പണം മുഴുവന്‍ ഇത്തരക്കാര്‍ കൈക്കലാക്കുകയും ചെയ്യുന്നു. എ.ടി.എം/ ഡെബിറ്റ് കാര്‍ഡിന്റെ കാലാവധിയുമായി ബന്ധപ്പെട്ട് ബാങ്കോ, റിസര്‍വ് ബാങ്കോ ഒരുകാരണവശാലും ആരെയും വിളിച്ച് അവരുടെ ഒ.ടി.പി, യുസര്‍ നെയിം, പാസ്വേര്‍ഡ് തുടങ്ങിയവ ആവശ്യപ്പെടില്ല എന്ന് നമുക്ക് എല്ലാവര്‍ക്കും വ്യക്തമായി അറിയാം. എന്നിട്ടും ആ ഒരു നിമിഷത്തെ അശ്രദ്ധ മൂലം നമ്മള്‍ എല്ലാ വിവരങ്ങളും അവര്‍ക്ക് നല്‍കുകയും പറ്റിക്കപെടുകയും ചെയ്യുന്നു. ഇതുപോലെ 'തൊഴില്‍ വാഗ്ദാനം, കോടികള്‍ ലോട്ടറി അടിച്ചതായുള്ള സന്ദേശം, പ്രകൃതി ദുരന്തമായി ബന്ധപെട്ട് ആളുകളെ സഹായിക്കാന്‍ എന്ന വ്യാജേന പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍ തുടങ്ങിയവ ഇത്തരം തട്ടിപ്പുകള്‍ക്കുള്ള മറ്റുദാഹരണങ്ങളാണ്. ഫിഷിങ് ''ഫിഷിംഗ് ' എന്ന ഹാക്കിംങ്ങ് ടെക്നിക് ആണ് വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു വഴി.സാങ്കേതികവിദ്യയില്‍ അറിവുണ്ടായിട്ടുപോലും പലരും അശ്രദ്ധമൂലം ഇത്തരം കെണികളില്‍ ചെന്നു വീഴുന്നു എന്നതാണ് സത്യം. ഉദാഹരണത്തിന്, ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍കം ടക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയം ആയിരുന്നല്ലോ, നിരവധി വ്യക്തികളുടെ ഇമെയിലുകളില്‍ ഇന്‍കം ടാക്സ് വകുപ്പിന്റേതെന്ന് തോന്നിപ്പിക്കുന്ന (ഒറിജിനലുകളെ വെല്ലുന്ന)തരത്തില്‍ ഈമെയിലുകളും ലിങ്കുകളും വരികയുണ്ടായി. അവയില്‍ ഒന്നാണ് താഴെ കൊടുത്തിരിക്കുന്നത്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇന്‍കം ടാക്സ് വകുപ്പിന്റെ ഒറിജിനല്‍ വെബ്സൈറ്റ് ആണ് എന്ന് കരുതി നമ്മള്‍ എല്ലാ വിവരങ്ങളും നല്‍കുകയും ടാക്സ് അടയ്ക്കാനുണ്ടെങ്കില്‍ അത് വഴി നമ്മള്‍ ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടില്‍ പ്രവേശിക്കുകയും അവിടെ നമ്മള്‍ യുസര്‍ നെയിം,പാസ്സ്വേര്‍ഡും കൊടുക്കുകയും ചെയ്യുന്നു. അതോടുകൂടി ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നമ്മുടെ ബാങ്ക് വിവരങ്ങള്‍ ലഭിക്കുകയും അത് ഉപയോഗിച്ച് അവര്‍ മറ്റ് കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. വെബ്സൈറ്റ് ലിങ്കുകള്‍ സന്ദര്‍ശിക്കുമ്പോള്‍, പ്രത്യേകിച്ചും സാമ്പത്തിക ഇടപാടുകള്‍ ആവശ്യമായ ലിങ്കുകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ അത്യാവശ്യമായി മനസില്‍വെക്കുക 1. നമുക്ക് പരിചയമില്ലാത്ത ഇമെയിലുകളില്‍ നിന്ന് വരുന്ന ലിങ്കുകള്‍ ഒരുകാരണവശാലും ഉപയോഗിക്കാതിരിക്കുക, ഉപയോഗിക്കുന്നുണ്ടെങ്കില്‍ തന്നെ അവ വളരെ സൂക്ഷ്മതയോടെ മാത്രം ഉപയോഗിക്കുക. 2. വെബ്സൈറ്റ് അഡ്രസ്സുകളിലെ അക്ഷരങ്ങള്‍ വരെ പരിശോധിച്ചതിനുശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. യഥാര്‍ത്ഥ വെബ്സൈറ്റ് യുആര്‍എലിലെ അക്ഷരങ്ങളില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയാവും വ്യാജവെബ്സൈറ്റ് യുആര്‍എലുകള്‍ നിര്‍മിച്ചിരിക്കുക. 3. നമ്മള്‍ ബ്രൗസ് ചെയ്യുമ്പോള്‍ വരുന്ന ''പോപ് അപ്പ്'' മെസ്സേജുകള്‍ വളരെ ശ്രദ്ധയോടെ മാത്രമേ ഉപയോഗിക്കാവു, ''പോപ് അപ്പ്'' മെസ്സേജുകള്‍ നമ്മുടെ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അതിലെ (Yes / No) ബട്ടന്‍ ഉപയോഗിക്കാതെ ക്ലോസ് ചെയ്യുക. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ഇത്തരം ''പോപ് അപ്പ്'' കളുടെ സഹായത്തോടെയും ഫിഷിംഗ്സൈറ്റ് വഴി നിരവധി മാല്‍വെയറുകള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ പ്രവേശിപ്പിക്കുകയും അതുവഴി ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ട് പോലും ഹാക്ക് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. IMAGEകുക്കീസ് തരുന്ന പണി ''കുക്കീസ്'' ആണ് വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു വഴി. കുക്കീസ് തന്നെ വെബ് കുക്കീസ്, ഇന്റര്‍നെറ്റ് കുക്കീസ്, ബ്രൗസര്‍ കുക്കീസ് തുടങ്ങി പല തരത്തിലുണ്ട്. ഒരാള്‍ ഒരു വെബ്സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ അതില്‍ നിന്നും ഒരു ചെറിയ പ്രോഗ്രാം കോഡ് നമ്മുടെ ബ്രൗസര്‍ വഴി നമ്മുടെ കമ്പ്യൂട്ടറില്‍ എത്തുകയും അതു വഴി ആ വെബ്സൈറ്റിന് അതില്‍ പ്രവേശിച്ച വ്യക്തികളുടെ സൈബര്‍ സ്പേസിലുള്ള ഇടപെടലുകളും മറ്റും നിരീക്ഷിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഒതന്റികേഷന്‍ കുക്കീസ്, സെഷന്‍ കുക്കീസ്, െപര്‍സിസ്ടന്റ് കുക്കീസ്, സെക്വാര്‍ കുക്കീസ്, ഇ ടാഗ് കുക്കീസ്, ഫ്ലാഷ് കുക്കീസ് തുടങ്ങി പല തരത്തിലുള്ള കുക്കീസ്‌കളെയാണ് ഉപയോഗിക്കുന്നത് . ഇതോടൊപ്പം മാര്‍ക്കറ്റിംഗ്,പരസ്യ ആവശ്യങ്ങള്‍ക്കായി റീമാര്‍ക്കറ്റിംങ്ങ് ടാഗ്/കോഡ് കളും ഉപയോഗിക്കുന്നു. ഉദാഹരണത്തിന് നമ്മള്‍ ഏതെങ്കിലും ഒരു ഇ-കൊമേഴ്സ് സൈറ്റില്‍ കയറി ഒരു മൊബൈല്‍ ഫോണിന് വേണ്ടി സേര്‍ച്ച് ചെയ്തു എന്നിരിക്കട്ടെ അടുത്ത ദിവസം നമ്മള്‍ മറ്റൊരു വെബ്സൈറ്റ് പരിശോധിക്കുകയാണെങ്കില്‍ നമ്മള്‍ കഴിഞ്ഞ ദിവസം സെര്‍ച്ച് ചെയ്ത മൊബൈല്‍ ഫോണിന്റെ വ്യത്യസ്ത മോഡലുകളുമായി ഇ-കൊമേഴ്സ് സൈറ്റ് മ്മുടെ സ്‌ക്രീനില്‍ വന്നു നില്‍ക്കുന്നത് കാണാം. സോഷ്യല്‍ മീഡിയ സൈറ്റുകള്‍, ഇ-കൊമേഴ്സ് സൈറ്റുകള്‍ തുടങ്ങിയവ വ്യക്തികളുടെ ബ്രൗസിങ്ങ് സ്വഭാവം, ഇമെയില്‍ അഡ്രസ്, പാസ്വേഡ്, രാഷ്ട്രീയപരമായ താല്‍പര്യം, തുടങ്ങി വ്യക്തികളുടെ പല സുപ്രധാന വിവരങ്ങളും ശേഖരിക്കുന്നു. ഫെയ്സ്ബുക്ക് അവരുടെ സോഷ്യല്‍ പ്ലഗ്ഗിന്‍സ് ആയ 'ലൈക്ക്, ഷെയര്‍' തുടങ്ങിയവ ഉപയോഗിച്ച് ഒരു വിഷയവുമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്ക് അതിനോടുള്ള യോജിപ്പും വിയോജിപ്പും വരെ ക്രത്യമായി മനസിലാക്കുന്നു. ഇങ്ങനെ ശേഖരിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ കച്ചവട ആവശ്യങ്ങള്‍ക്കായി മൂന്നാമന് വില്‍ക്കുന്നു. അവിടെയാണ് വിവരചോര്‍ച്ചയുടെ അപകടം വര്‍ധിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കുക നമ്മുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വ്യക്തി വിവരങ്ങള്‍ പരമാവധി കൊടുക്കാതിരിക്കുന്നതായിരിക്കും അവ നഷ്ടപെടാതിരിക്കാനും ദുരുപയോഗം ചെയ്യാതിരിക്കാനും ആദ്യം ചെയ്യേണ്ടത്. ഒരാളുടെ മൊബൈല്‍ നമ്പര്‍ മാത്രം ലഭിച്ചാല്‍ അയാളുടെ ഒരുവിധം വിവരങ്ങളൊക്കെ ഓപ്പണ്‍സോഴ്സ് ഡാറ്റ വഴി നമുക്ക് കണ്ടുപിടിക്കാവുന്നതാണ്.ഒരു പ്രാവശ്യം സൈബര്‍ ലോകത്ത് നമ്മള്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കുകയാണെങ്കില്‍ അവ നമ്മള്‍ കരുതുന്നതിലും പതിന്മടങ്ങ് വേഗത്തില്‍ മറ്റുള്ളവരുടെ കൈകളില്‍ എത്താന്‍ സാധ്യതയുണ്ട്. മിക്ക സോഷ്യല്‍ മീഡിയ കമ്പനികളും അവരുടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കച്ചവട ആവശ്യങ്ങള്‍ക്കായി മറ്റ് സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്നുണ്ട്. എന്നാല്‍ ഫെയ്സ്ബുക്ക് പോലുള്ള ചില കമ്പനികള്‍ വിവരങ്ങള്‍ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഉപയോക്താവിന് സൗകര്യം ഒരുക്കുന്നുണ്ട്. ചിലപ്പോള്‍ രക്ഷപ്പെട്ടേക്കാം. പിന്നാലെയുണ്ട് ഹാക്കര്‍മാര്‍ ഡാറ്റ ബ്രോക്കര്‍മാര്‍ വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു മേഖലയാണ് ഹാക്കിംഗ്. ഹാക്കിങ്ങില്‍ തന്നെ ക്രോസ് സൈറ്റ് സ്‌ക്രിപ്റ്റിംഗ്, സ്‌ക്യുല്‍ ഇന്‍ജക്ഷന്‍, ക്രോസ് സൈറ്റ് റിക്വസ്റ്റ് ഫോര്‍ജെറി, സെഷന്‍ ഹൈജാകിംഗ്,ഐ ഫ്രൈം ഇന്‍ജക്ഷന്‍, ക്ലിക്ക് ജാക്കിംഗ് തുടങ്ങിയ രീതികള്‍ ഉപയോഗിച്ച് അവര്‍ വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. സൈബര്‍ സുരക്ഷാ ഗവേഷകരുടെ നിരീക്ഷണം അനുസരിച്ച് നിലവില്‍ ഇത്തരക്കാര്‍ കൂടുതലായും ശ്രദ്ധചെലുത്തുന്നത് ആരോഗ്യ മേഖലയെ ആണത്രേ. ആരോഗ്യ മേഖലയില്‍ നിന്നും ലഭിക്കുന്ന വ്യക്തി വിവരങ്ങളെ കുറ്റകരമായ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. ചേര്‍ത്തിയെടുക്കുന്ന ഈ വിവരങ്ങള്‍ അധോലോകം എന്ന് വിശേഷിപ്പിക്കുന്ന ഡാര്‍ക്ക് നെറ്റില്‍ വില്പനയ്ക്ക് വെക്കുന്നു. വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് ക്രിമിനലുകള്‍ വ്യക്തിത്വ മോഷണം (ഐഡന്റിറ്റി തെഫ്റ്റ്- വ്യാജ വ്യക്തിത്വം ചമയല്‍) വഴി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തട്ടിപ്പുകള്‍, നിയമപരമല്ലാത്ത മരുന്ന് വ്യാപാരം, മെഡിക്കല്‍ ഉപകരണങ്ങളുടെ വ്യാപാരം, മറ്റ് നിയമപരമല്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒരു കുറ്റകൃത്യം നടന്ന് കഴിഞ്ഞ് പോലീസ് അന്വേഷണം നമ്മളിലേക്ക് എത്തുമ്പോള്‍ മാത്രമേ നമ്മുടെ പേര്‍സണല്‍ വിവരങ്ങള്‍ ഉപയോഗിച്ച് മറ്റൊരാള്‍ ഒരു കുറ്റം ചെയ്തു എന്ന് നമുക്ക് മനസിലാകുവാന്‍ സാധിക്കുകയുള്ളൂ. GDPRയൂറോപ്പിലെ ജി.ഡി.പി.ആര്‍ നിയമം ഇത്തരം സന്ദര്‍ഭങ്ങളില്‍ ആണ് കഴിഞ്ഞ മെയ് 25 ന് പ്രാബല്യത്തില്‍ വന്ന യൂറോപ്യന്‍ യൂണിയന്റെ ജിഡിപിആര്‍ അഥവാ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റഗുലേഷന്‍ എന്ന വിവര സംരക്ഷണ നിയമത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. ഐടി മേഖലയില്‍ യൂറോപ്യന്‍ യൂണിയനിലെ പൗരന്മാര്‍ക്ക് അവരുടെ വ്യക്തിവിവരങ്ങള്‍ എങനെ ഉപയോഗിക്കണം എന്നതില്‍ കൂടുതല്‍ അവകാശങ്ങളും അധികാരങ്ങളും നല്‍കുന്ന നിയമമാണ് ജിഡിപിആര്‍. ഉപഭോക്താക്കളുടെ പൂര്‍ണ്ണ സമ്മതമില്ലാതെ എന്തെങ്കിലും വിവരങ്ങള്‍ (പേര്, ചിത്രം, ഈമെയില്‍, മേല്‍വിലാസം, ആരോഗ്യവിവരങ്ങള്‍, ലിംഗ ഭേദം, വൈവാഹിക സ്ഥിതി, ഐപി വിലാസം, ബാങ്ക് വിവരങ്ങള്‍, സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ തുടങ്ങിയവ) ശേഖരിക്കുകയോ അനുവാദമില്ലാതെ അത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്താല്‍ രണ്ട് കോടി യൂറോയോ കബനിയുടെ ആഗോള വരുമാനത്തിന്റെ 40 ശതമാനമോ പിഴ കൊടുക്കേണ്ടിവരും എന്നതാണ് ജിഡിപിആറിന്റെ പ്രത്യേകത. 2000 ലെ ഐടി ആക്റ്റ് , 2011 ലെ ഐടി റീസണബിള്‍ സെക്യൂരിറ്റി പ്രാക്റ്റീസസ് ആന്റ് പ്രോസീജീയേഴ്‌സ് ആന്റ് സെന്‍സിറ്റീവ് പേഴ്‌സണല്‍ ഡാറ്റ ഓര്‍ ഇന്‍ഫര്‍മേഷന്‍ തുടങ്ങിയവയാണ് നിലവില്‍ ഇന്ത്യന്‍ പൗരന്മാരുടെ വ്യക്തിവിവര സ്വകാര്യതയുമായി ബന്ധപ്പെട്ട് ഉള്ള നിയമങ്ങള്‍, കൂടാതെ നമ്മുടെ രാജ്യത്തെ ജനങ്ങളുടെ വിവര സംരക്ഷണ നിയമത്തിനായി ഗവര്‍മെന്റ് എത്രയും വേഗത്തില്‍ തന്നെ ശക്തമായ നിയമം കൊണ്ടുവരും എന്നതാണ് പ്രതീക്ഷ, അതിനു മുന്നോടിയായാണ് അടുത്തിടെ ജസ്റ്റിസ് ബി.എന്‍.ശ്രീകൃഷ്ണ കമ്മീഷന്‍ വ്യക്തിവിവര സംരക്ഷണ ബില്‍-2018 നുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചത്.നൂറു കോടി ജനങ്ങളും ഇരു നുറു കോടി സ്മാര്‍ട്ട് ഫോണും ഉള്ള ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വിവര സ്വകാര്യത എന്നതിന്റെ പ്രസക്തി നമുക്ക് ഊഹിക്കാവുന്നത്തിലും അപ്പുറത്താണ് . Content Highlights: cyber security personal data leak internet smartphoneRead Original Article Here

Amazon Great Indian Sale
Amazon Great Indian Sale

Leave a Reply