ഇ-കൊമേഴ്സ് നയം : സർക്കാരിനെ സമീപിക്കാൻ ഒരുങ്ങി ആമസോണും ഫ്ലിപ്പ്കാര്‍ട്ടും

Amazon Great Indian Sale

ന്യൂ ഡൽഹി : ഫെബ്രുവരി ഒന്നിന് നിലവില്‍ വരാനിരിക്കുന്ന പുതിയ ഇ-കൊമേഴ്സ് നയത്തിനെതിരെ സർക്കാരിനെ സമീപിക്കാൻ ഒരുങ്ങി ആമസോണും ഫ്ലിപ്പ്കാര്‍ട്ടും. തീയതി നീട്ടണം എന്നിവ ഉള്‍പ്പടെയുളള നിരവധി ആവശ്യങ്ങള്‍ ആമസോണും ഫ്ലിപ്പ്കാര്‍ട്ടും സർക്കാരിനെ അറിയിക്കും. രാജ്യത്ത് നിലവില്‍ വരുന്ന ഇ-കൊമേഴ്സ് നയം ആമസോണിനും വാള്‍മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുളള ഫ്ലിപ്പ്കാര്‍ട്ടിനും ഏറെ ഭീഷണിയാകുമെന്നാണ് റിപ്പോർട്ട്.

Amazon Great Indian Sale

ഉല്‍പ്പാദകരില്‍ നിന്ന് നേരിട്ടെത്തുന്നു എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ഇ-കൊമേഴ്സ് സൈറ്റുകളില്‍ നടക്കുന്ന എക്സ്ക്ലൂസീവ് ഇടപാടുകൾക്കും, ഇതിൽ നടക്കുന്ന മറ്റ് ഓഫര്‍ പെരുമഴയ്ക്കും പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അതോടൊപ്പം തന്നെ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഓഹരി പങ്കാളിത്തമുളള കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വെബ്സൈറ്റുകള്‍ വഴി വില്‍ക്കുന്നതും വിലക്കുന്നതിനാൽ ക്ലൗഡ്ടെയില്‍, അപ്പാരിയോ തുടങ്ങി പലതരത്തിലുളള സംയുക്ത സംരംഭങ്ങളുടെ ഉടമകളായ ആമസോണിന് ഇത് വന്‍ തിരിച്ചടിയാകും. ഇക്കാരണങ്ങളാലാണ് നയത്തില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് മുന്നിലേക്ക് കമ്പനികൾ എത്തിയത്.

Tagsflipkart government Amazon E-commerce companiesRead Original Article Here

Amazon Great Indian Sale

Leave a Reply