ഈ ബൈക്കിനെ റോഡില്‍ കണ്ടാല്‍ പ്രേതം ഓടിക്കുന്ന ബൈക്ക് ആണെന്ന് കരുതരുത്

Amazon Great Indian Sale

മുംബൈ : റൈഡറിന്റെ സഹായമില്ലാതെ സ്വയം ഓടുന്ന ബൈക്കിനെ രംഗത്തിറക്കി വാഹന വിപണിയെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ കമ്പനിയായ ബിഎംഡബ്യു. R 1200 GS എന്ന ബിഎംഡബ്ല്യയുടെ പുതിയ മോഡലാണ് സ്വയം നിയന്ത്രിത സാങ്കേതിക വിദ്യയാല്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.

Amazon Great Indian Sale

ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സിന്റെ സഹായത്തോടെയാണ് ബൈക്കിന്റെ പ്രവര്‍ത്തനം. അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ബിഎംഡബ്ല്യു തങ്ങളുടെ ഈ പുത്തന്‍ കണ്ടുപിടിത്തത്തെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

റോഡിലെ തിരക്കും വളവും മനസ്സിലാക്കി വേഗം നിയന്ത്രിക്കാന്‍ ഇവയ്ക്ക് തനിയെ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു, ബൈക്കിലുള്ള 1,170 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന് പരമാവധി123 bhp കരുത്തും 125 nm tourquഉം സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. 200 കിലോമീറ്ററിലധികം വേഗത്തില്‍ ഈ ബൈക്കിന് സഞ്ചരിക്കാനാവും.

Tagsbmw new bikeRead Original Article Here

Amazon Great Indian Sale

Leave a Reply