ഉപയോക്താക്കളുടെ വിവരങ്ങൾ വിൽക്കാൻ ഫെയ്സ്ബുക്ക് ആലോചിച്ചിരുന്നു

Amazon Great Indian Sale

സാൻഫ്രാൻസിസ്കോ: ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ കമ്പനികൾക്ക് വിൽക്കാൻ ഫെയ്സ്ബുക്ക് ആലോചിച്ചിരുന്നുവെന്ന് റിപ്പോർട്ട്. 2.5 ലക്ഷം ഡോളർ (ഏകദേശം 1.75 കോടി രൂപ) ഓരോ കമ്പനികളിൽനിന്നും ഈടാക്കി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ കൈമാറുന്ന പദ്ധതിയെക്കുറിച്ച് 2012-ൽ ഫെയ്സ്ബുക്ക് ചർച്ചനടത്തിയിരുന്നെന്നും എന്നാൽ, പിന്നീട് പദ്ധതി വേണ്ടെന്നുവയ്ക്കുകയായിരുന്നെന്നും യു.എസ്. മാധ്യമങ്ങളായ ആർസ് ടെക്നിക്ക, വാൾ സ്ട്രീറ്റ് ജേണൽ എന്നിവ പുറത്തുവിട്ട റിപ്പോർട്ടിൽപറയുന്നു. യു.എസ്. ആസ്ഥാനമായിപ്രവർത്തിക്കുന്ന സോഫ്റ്റ്വേർ ഡെവലപ്പർ കമ്പനിയായ സിക്സ് 4 ത്രീയും ഫെയ്സ്ബുക്കുമായുള്ള കേസുമായി ബന്ധപ്പെട്ട് കാലിഫോർണിയ കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. കോടതിയിൽ നേരിട്ടുനൽകിയ രേഖകളിൽ ചർച്ചസംബന്ധിച്ച വിവരങ്ങൾ ഉദ്ധരിക്കുന്ന ഭാഗം മറച്ചിട്ടുണ്ടെങ്കിലും ഡിജിറ്റൽ പതിപ്പിൽനിന്ന് ഈ ഭാഗങ്ങൾ ഒഴിവാക്കിയിരുന്നില്ല. ഇതിൽനിന്നാണ് ചർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചത്. പ്രധാന പരസ്യദാതാക്കൾക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ വിൽക്കുന്നത് സംബന്ധിച്ച് 2012 മുതൽ 2013 വരെ ഫെയ്സ്ബുക്ക് ജീവനക്കാർ നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഉപയോക്താക്കളുടെ കൂടുതൽ വിവരങ്ങൾക്കായി പണം കൂടുതൽനൽകാൻ ഏതാനും കമ്പനികളെ ഫെയ്സ്ബുക്ക് ജീവനക്കാർ നിർബന്ധിച്ചിരുന്നതായും വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽപറയുന്നു. എന്നാൽ, 2014 ഏപ്രിലിൽ ഫെയ്സ്ബുക്ക് നയം തിരുത്തി. അതേസമയം, ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ വിറ്റിട്ടില്ലെന്നും വിവരങ്ങൾക്കുപകരം പരസ്യദാതാക്കളിൽനിന്ന് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഫെയ്സ്ബുക്ക് ഡെവലപ്പർ പ്ലാറ്റ്ഫോംസ് ആൻഡ് പ്രോഗ്രാംസ് ഡയറക്ടർ കോൺസ്റ്റാന്റിനോസ് പാപാമിൽഷ്യാഡിസ് പറഞ്ഞു. content highlights:facebook decided to sell users private dataRead Original Article Here

Amazon Great Indian Sale
Amazon Great Indian Sale

Leave a Reply