എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടണമെന്ന വിധിയില്‍ അവ്യക്തതയെന്ന് കെഎസ്ആര്‍ടിസി എംഡി

എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടണമെന്ന വിധിയില്‍ അവ്യക്തതയെന്ന് കെഎസ്ആര്‍ടിസി എംഡി

Join Nation With Namo

കൊച്ചി: എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി വിധിയില്‍ അവ്യക്തതയെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി. വിധി നടപ്പാക്കാന്‍ സാവകാശം തേടുമെന്ന് തച്ചങ്കരി പറഞ്ഞു.

ഉത്തരവനുസരിച്ച് പത്ത് വര്‍ഷത്തില്‍ താഴെ പണിയെടുത്തവരും, വര്‍ഷത്തില്‍ 101 ദിവസം ജോലിയെടുക്കാത്തവരെയും കെഎസ്ആര്‍ടിസിക്കു പിരിച്ചുവിടേണ്ടി വരും. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 3600 എംപാനല്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരാഴ്ചയ്ക്കകം ഉത്തരവ് നടപ്പാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട കൊല്ലം സ്വദേശി കിഷോര്‍ അടക്കമുള്ള ഉദ്യോഗാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമനം ലഭിക്കാത്തത് ചൂണ്ടിക്കാട്ടി നേരത്തെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തളളിയിരുന്നു. തുടര്‍ന്നാണ് ഡിവിഷന് ബഞ്ചില്‍ ഉദ്യോഗാര്‍ത്ഥികള്‍ അപ്പീല്‍ നല്‍കിയത്.

കെഎസ്ആര്‍ടിസിയില്‍ താല്‍കാലിക ജീവനക്കാരെ നിയമിച്ചതിനാല്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ കഴിയില്ല എന്ന വാദമാണ് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചത്.

കരാറടിസ്ഥാനത്തില്‍ ഏഴായിരത്തോളം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയില്‍ ഉള്ളത്. ഉത്തരവ് നടപ്പാക്കുന്നതോടെ നാലായിരത്തോളം പേരുടെ ജോലി നഷ്ടമാകും.

പരസ്യം: അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താന്‍ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Digital Signage

Leave a Reply