എം ​പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന വിധി : പ്രതികരണവുമായി ടോ​മി​ന്‍ ​ത​ച്ച​ങ്ക​രി

കൊ​ച്ചി: പ​ത്തു​വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ​യു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി എം ​പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉത്തരവിനെ കുറിച്ച് പ്രതികരണവുമായി എം ഡി ടോ​മി​ന്‍ ​ത​ച്ച​ങ്ക​രി. വിധിയിൽ അവ്യക്തതയുണ്ടെന്നും വി​ധി ന​ട​പ്പാ​ക്കാ​ന്‍ സാ​വ​കാ​ശം തേ​ടു​മെ​ന്നും കെ​എ​സ്‌ആ​ര്‍​ടി​സി എം​ഡി അറിയിച്ചു.

കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ എം ​പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു പി​എ​സ്‌​സി ലിസ്റ്റിലുള്ളവരെ നി​യ​മി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ സ​ര്‍​പ്പി​ച്ച ഹ​ര്‍ജി​യി​ലാ​ണ് ഉത്തരവ്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്നും എം ​പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട് പി​എ​സ്‌​സി ലി​സ്റ്റി​ല്‍​നി​ന്നു നി​യ​മി​ക്ക​ണ​മെ​ന്നുമാണ് നിർദേശം.

​ത്ത് വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ സ​ര്‍​വീ​സ് ഉ​ള്ള​വ​രെ​യും ഒ​രു വ​ര്‍​ഷം 120 ദി​വ​സം ജോ​ലി ചെ​യ്യാ​ത്ത​വ​രെ​യു​മാ​ണ് പി​രി ച്ചു​വി​ട്ടാൽ നാ​ലാ​യി​ര​ത്തി​ല​ധി​കം പേ​ര്‍ക്കാണ് ജോ​ലി ന​ഷ്ട​മാ​കും. നിലവിൽ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​ഴാ​യി​ര​ത്തോ​ളം പേ​രാ​ണ് കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്.

ShareTweet0 SharesRead Original Article Here

Leave a Reply