എടികെ-പൂനെ സിറ്റി പോരാട്ടം അവസാനിച്ചത് സമനിലയിൽ

പൂനെ : ഐഎസ്എല്ലിൽ എടികെ-പൂനെ സിറ്റി പോരാട്ടം അവസാനിച്ചത് സമനിലയിൽ. ഇരു ടീമും രണ്ടു ഗോളുകൾ വീതം സ്വന്തമാക്കി. 17ആം മിനിറ്റിൽ ജോണ്‍സന്റെ സെൽഫ് ഗോളിലൂടെ പൂനെ മുന്നിലെത്തി. ശേഷം 23ആം മിനിറ്റിൽ ജയേഷ് റാണെ നേടിയ ഗോളിലൂടെ എടികെ ഒപ്പത്തിനൊപ്പം എത്തി. തുടർന്ന് രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ മത്സരം മാറിമറിഞ്ഞു.

Join Nation With Namo

Both @FCPuneCity and @ATKFC gave in their all in #PUNKOL and ended up sharing the spoils.#HeroISL #LetsFootball #FanBannaPadega pic.twitter.com/rLHfxRSZkF

— Indian Super League (@IndSuperLeague) February 10, 2019

61ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി എഡി ഗാര്‍സിയ ഗോൾ ആക്കിയതോടെ എടികെ മുന്നിലെത്തി.ശേഷം ജയം തങ്ങൾക്ക് തന്നെ എന്ന ആത്മവിശ്വാസത്താൽ പോരാടിയെ എടികെയെ ഞെട്ടിച്ച് കൊണ്ട് 75ആം മിനിറ്റിൽ റോബിന്‍ സിംഗിന്റെ ഈ സീസണിലെ ആദ്യ ഗോളിലൂടെ പൂനെയെ എടികെ സമനിലയിൽ തളച്ചു. ഈ മത്‌സരം അവസാനിക്കുമ്പോൾ 21 പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് എടികെ. 15 പോയിന്റുമായി ഏഴാം സ്ഥാനത്താണ് പൂനെ സിറ്റി

TagsIndian Super League pune city FEATURED ATKRead Original Article Here

Digital Signage

Leave a Reply