എന്തുകൊണ്ട് സിനിമയിലെ ഈ മേഖല ഫിലിം സ്‌കൂളുകള്‍ പാഠ്യവിഷയമാക്കുന്നില്ല? : ഷബാന ആസ്മി ചോദിക്കുന്നു

Amazon Great Indian Sale

മുംബൈ : ഫിലിം സ്‌കൂളുകളില്‍ നിര്‍മ്മാണവും പാഠവിഷയമാക്കണമെന്ന അഭിപ്രായവുമായി ആഭിനേത്രി ഷബാന ആസ്മി രംഗത്ത്. തന്റെ പിതാവും കവിയുമായ കൈഫി അസ്മിയുടെ നൂറാം ജന്മവാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷബാന ആസ്മി ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചത്.

Amazon Great Indian Sale

ഇന്ത്യയില്‍ പണക്കാരനായ ആര്‍ക്കും നിര്‍മ്മാതാവാമെന്ന അവസ്ഥയാണെന്നും എന്നാല്‍ ഒരു നല്ല സിനിമാ നിര്‍മ്മാതാവ് ആകുവാനും പഠനം വേണമെന്ന കാര്യം ഫിലിം സ്‌കൂളുകള്‍ മനസ്സിലാക്കണമെന്നും ഷബാന പറഞ്ഞു. സര്‍ക്കാര്‍ ഫിലിം സ്‌കൂളുകള്‍ ഇത് നിര്‍ബന്ധമായും പാഠ്യ വിഷയമാക്കണമെന്നും ഷബാന അഭിപ്രായപ്പെട്ടു.

വിദേശങ്ങളിലെ ഫിലിം സ്‌കൂളുകളില്‍ സിനിമാ നിര്‍മ്മാണം പാഠ്യവിഷയമാണെന്നും ഷബാന ആസമി കൂട്ടിച്ചേര്‍ത്തു.

TagsMumbai bollywood BOLLYWOOD ACTRSS shabana azmiRead Original Article Here

Amazon Great Indian Sale

Leave a Reply