എരുമേലി പേട്ടതുള്ളല്‍ ഇന്ന്

എരുമേലി: എരുമേലി പേട്ടതുള്ളല്‍ ഇന്ന് . അയ്യപ്പസ്വാമിയുടെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടേയും പിതൃസ്ഥാനീയരായ ആലങ്ങാട് ദേശക്കാരുടേയും പേട്ടതുള്ളലാണ് നടക്കുക. നീലാകാശത്തില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാന്റെ സന്നിദ്ധ്യമായി ഉച്ചയോടെ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘത്തിന്റെയും ഉച്ചകഴിഞ്ഞ് ആകാശത്തില്‍ നക്ഷത്രം വെട്ടിത്തിളങ്ങുന്നതോടെ ഗുരുസ്വാമി അമ്പാടത്ത് വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ആലങ്ങാട് ദേശക്കാരുടെയും പേട്ടതുള്ളല്‍ കൊച്ചമ്പലത്തില്‍ നിന്ന് തുടങ്ങും.

Join Nation With Namo

കൊച്ചമ്പലത്തില്‍ നിന്ന് ഇറങ്ങുന്ന അമ്പലപ്പുഴ സംഘം വാവര് പള്ളിയിലെ സ്വീകരണം ഏറ്റുവാങ്ങി പ്രദക്ഷിണം വച്ച് വാവരുടെ പ്രതിനിധിയുമായി പേട്ടതുള്ളല്‍ തുടരുമ്പോള്‍, ആദ്യ സംഘത്തോടൊപ്പം വാവരും പോയെന്ന വിശ്വാസത്തില്‍ പള്ളിയില്‍ കയറാതെയാണ് ആലങ്ങാട് സംഘം പേട്ടതുള്ളല്‍ തുടരുന്നത്.

Read Original Article Here

Digital Signage

Leave a Reply