എല്ലാവരും ചേര്‍ന്ന് ഒരു വലിയ കുടുംബമായി തോന്നി; മമ്മൂട്ടിയുടെ വീട്ടില്‍ എത്തിയ പാപ്പയ്ക്കും കുടുംബത്തിനും പറയാനുള്ളത്

പേരന്‍പ് പ്രേഷക പ്രീതി നേടി മുന്നേറിക്കൊണ്ടിരിക്കുന്നു. അമുദനായി മമ്മൂട്ടിയും മകള്‍ പാപ്പയായി സാധനയും തകര്‍ത്തഭിനയിച്ച സിനിമ പ്രേക്ഷകരുടെ കണ്ണ് നനയിച്ചുകൊണ്ടിരിക്കുകയാണ്. നാടു മുഴുവന്‍ പാപ്പയോയും അമുതനെയും കാണ്ട് കണ്ണ് നിറയ്ക്കുമ്പോള്‍ സാധനയും കുടുംബവും മമ്മൂട്ടിയെയും ദുല്‍ഖറിനെയും കാണാനെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാധനയുടെ അച്ഛന്‍ ശങ്കരനാരായണന്‍ മമ്മൂട്ടിയുടെ വാട്ടിലുള്ള അനുഭവം വെളിപ്പെടുത്തിയത്.

Join Nation With Namo

ശങ്കരനാരായണന്‍ വെങ്കടേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ്

ഒരു യഥാര്‍ഥ മനുഷ്യനാണ് മമ്മൂക്ക. ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചതിനും ദുല്‍ഖര്‍ സല്‍മാനുമായി പരിചയപ്പെടാന്‍ കഴിഞ്ഞതിനും മെഗാസ്റ്റാറിനോടുള്ള നന്ദി പ്രകടനമാണ് ഈ കുറിപ്പ്. ചെല്ലമ്മ ദുല്‍ഖറിന്റെ വലിയ ആരാധികയാണ്. ദുല്‍ഖറിന്റെ വിനയം ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു.

ഷൂട്ടിംഗ് തിരക്കിന് ശേഷമെത്തിയ അദ്ദേഹം ഒരു മണിക്കൂര്‍ ഞങ്ങള്‍ക്കൊപ്പം ചെലവഴിച്ചു. സംവിധായകന്‍ റാമിനെയും സാധനയെയും പ്രശംസിച്ചു. മമ്മൂട്ടി സാറും വളരെ സന്തോഷവാനായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. എല്ലാവരും ചേര്‍ന്ന് ഒരു വലിയ കുടുംബമായി തോന്നി.

ഇതാണ് പേരന്‍പിന്റെ പേരില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡ്. ഈ ദിവസം വര്‍ഷങ്ങളോളം ഞങ്ങള്‍ ഓര്‍ത്തുവെക്കും. ഇതെല്ലാം ഒരാള്‍ ഉള്ളതുകൊണ്ട് മാത്രം സാധിച്ചതാണ്. സംവിധായകന്‍ റാം. അദ്ദേഹത്തോടുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. സ്‌നേഹം നിറഞ്ഞ ഒരു ലോകത്തിലാണ് നമ്മളെല്ലാം. പേരന്‍പ് നമ്മളെ കുറച്ചുകൂടി നല്ല മനുഷ്യരാക്കിയിരിക്കുന്നു.

Mamooka a true human – I wanted to write this as a thank you message to Megastar who was kind enough to welcome us to…

Gepostet von Sankaranarayanan Venkatesh am Sonntag, 10. Februar 2019

Tagsmammootty peranbuRead Original Article Here

Digital Signage

Leave a Reply