ഏഷ്യാ കപ്പ് : ഇന്ത്യ ടീമിന്റെ വിജയാഘോഷ വീഡിയോ വൈറലാകുന്നു

അബുദാബി : ഇന്നലെ നടന്ന ഏഷ്യാ കപ്പ് മത്സരത്തിലെ ഇന്ത്യ ടീമിന്റെ വിജയാഘോഷ വീഡിയോ വൈറലാകുന്നു. കളി വിജയിച്ചതിന് ശേഷം ഇന്ത്യന്‍ ടീമിന്റെ തണ്ടര്‍ക്ലാപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ചേത്രിയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. ഇന്ത്യന്‍ മാച്ചുകളില്‍ സാധാരണ കാണുന്ന തണ്ടര്‍ക്ലാപ്പിലൂടെ കാണികളെ പ്രോത്സാഹിപ്പിച്ചു. ജനങ്ങളുടെ ആവേശത്തെ മാനിച്ച് ടീമിലെ മറ്റ് അംഗങ്ങളുടെ കൂടെ അവസാനം വരെ ചേത്രി തണ്ടര്‍ക്ലാപ്പ് ചെയ്യുകയും ചെയ്തു.

Join Nation With Namo

Nothing beats postmatch celebrations with the fans 👏🇮🇳! #AsianCup2019 pic.twitter.com/JFbAxuHKTS

— #AsianCup2019 (@afcasiancup) January 6, 2019

55 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം നേടിയ വിജയമാണ് ടീം തകർത്താഘോഷിച്ചത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ തായ്‌ലന്‍ഡിനെ തകർത്തത്.അതോടൊപ്പം തന്നെ ഇരട്ട ഗോൾ ഛേത്രി നേടിയതോടെ ലയണല്‍ മെസ്സിയുടെ റെക്കോഡ് തകര്‍ത്ത് നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡും സ്വന്തമാക്കി.

TagsIndian team twitter sunil chhetri AFC ASIAN CUP 2019Read Original Article Here

Digital Signage

Leave a Reply