ഐസിസി ടെസ്റ്റ് റാങ്കിംഗ്; ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം

Amazon Great Indian Sale

ദുബായ്: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം. വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷാ റാങ്കിംഗിൽ അറുപതാം സ്ഥാനത്തെത്തി. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി കുറിച്ച പൃഥ്വി രണ്ടാം ടെസ്റ്റിലെ മിന്നുന്ന പ്രകടനത്തിലൂടെ പരമ്പരയുടെ താരമായി മാറിയിരുന്നു.

Amazon Great Indian Sale

രണ്ട് ടെസ്റ്റിലും അർദ്ധ സെഞ്ചുറി നേടി ഋഷഭ് പന്ത് 111-ാം സ്ഥാനത്ത് നിന്നും 62-ാം സ്ഥാനത്തെത്തി. ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‍‍‍ലിയാണ് ഒന്നാമത്.

ഹൈദരാബാദിൽ പത്ത് വിക്കറ്റ് നേട്ടം കൊയ്ത ഉമേഷ് യാദവ് ബൗളർമാരുടെ പട്ടികയിൽ 25-ാം സ്ഥാനത്തെത്തി. 116 പോയിന്‍റുമായി ഇന്ത്യ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി.

Read Original Article Here

Amazon Great Indian Sale

Leave a Reply