ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തതേ ഓര്‍മയുള്ളൂ…അക്കൗണ്ടില്‍ നിന്നും 60,000 രൂപ ഠിം…

എസ്എംഎസിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഗുഡ്ഗാവ് സ്വദേശി ഹരീഷ് ചന്ദർ എന്ന 52 കാരനായ വ്യവസായിക്കുണ്ടായ അനുഭവമാണിത്. ബാങ്ക് അക്കൗണ്ടിൽ നിന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ അദ്ദേഹത്തിന് നഷ്ടമായത് 60,000 രൂപയാണ്. ലിങ്ക് വഴി ഫോണിൽ കയറിക്കൂടിയ ആപ്ലിക്കേഷനാണ് ഹരീഷിനെ ചതിച്ചതെന്നാണ് വിവരം. ആദായ നികുതി വകുപ്പിൽ നിന്നുള്ള ഔദ്യോഗിക എസ്എംഎസ് എന്ന രൂപേണയാണ് ഹരീഷ് ചന്ദറിന്റെ ഫോണിലേക്ക് എസ്എംഎശ് സന്ദേശം എത്തിയത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഒരു ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടു. ഐപിസി സെക്ഷൻ 420 (വഞ്ചനാകുറ്റം) ന് കീഴിലാണ് സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്എംഎസ് സന്ദേശത്തിലെ ലിങ്ക് ക്ലിക്ക് ചെയ്ത് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഓൺലൈൻ പണമിടപാടിലൂടെ രണ്ട് തവണയായാണ് ഹരീഷിന് പണം നഷ്ടപ്പെട്ടത്. ഫോണിലേക്ക് വന്ന ഒടിപി സന്ദേശം താനെ മറ്റൊരു നമ്പറിലേക്ക് തിരിച്ചയക്കപ്പെട്ടു. പരാതി പറയാൻ ബാങ്കിലെത്തിയപ്പോളാണ് ആപ്ലിക്കേഷൻ വഴി ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പണം നഷ്ടമായതാണെന്നും വ്യക്തമായത്. അതേസമയം ഫോണിൽ വന്ന ഒടിപി സന്ദേശം പുനെയിൽ നിന്നുള്ള നമ്പറിലേക്കാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ലിങ്കുകൾ ഉപയോഗിച്ചുള്ള ഹാക്കിങ് സർവ സാധാരണമായിരിക്കുന്നുവെന്ന് ഡൽഹിയിലെ ഇന്റർനാഷണൽ കോളേജ് ഫോർ സെക്യൂരിറ്റി സ്റ്റഡീസിലെ ഡയറക്ടർ രാജ് സിങ് നെഹ്റ പറഞ്ഞു. സംശയാസ്പദമായ ലിങ്കുകൾ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്നും അങ്ങനെ സംഭവിച്ചാൽ അവർ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായിമാറിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബാങ്ക് വിവരങ്ങൾ ഉൾപ്പടെ രാജ്യത്തെ പൗരന്മാരുടെ വ്യക്തിവിവരങ്ങൾ വ്യാപകമായി ചോരുന്നുവെന്നും അവ ഓൺലൈൻ വഴി വിൽപനയ്ക്ക് വെച്ചിട്ടുണ്ടെന്നുമുള്ള നിരവധി റിപ്പോർട്ടുകളുണ്ട്. ബാങ്ക് തട്ടിപ്പുകാർക്കാവശ്യമായ അടിസ്ഥാന വിവരങ്ങളെല്ലാം പലവഴിയിൽ തട്ടിപ്പുകാരുടെ കൈവശം എത്തുന്നുണ്ട്. രാജ്യത്തെ മുൻനിര ബാങ്കുകളുടെ ഉപയോക്താക്കളുടെ വിവരങ്ങൾ പോലും ഇത്തരത്തിൽ വിൽപനയ്ക്കുണ്ടെന്ന് മാതൃഭൂമിയും റിപ്പോർട്ട് ചെയ്തിരുന്നു. Content Highlights:Gurugram man clicks on link in phone, loses Rs 60,000Read Original Article Here

Join Nation With Namo
Digital Signage

Leave a Reply