ഒരു ശതമാനം പ്രളയസെസ്; തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി

Amazon Great Indian Sale

തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് തുക സമാഹരിക്കാന്‍ കേരളത്തില്‍ വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ചുമത്താനുള്ള തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി. ഒരു ശതമാനം സെസ് ചുമത്താന്‍ ജിഎസ്ടി കൗണ്‍സില്‍ അനുമതി കൊടുത്ത തീരുമാനം വ്യാപാര മേഖലയ്ക്കും സാധാരണക്കാര്‍ക്കും കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീന്‍ പറഞ്ഞു.

Amazon Great Indian Sale

വ്യാഴാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് കേരളത്തില്‍ വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് ചുമത്താന്‍ അനുമതി നല്‍കിയത്. പ്രളയസെസിലൂടെ 1000 കോടി കണ്ടെത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. എന്നാല്‍ ഓരോ ഹര്‍ത്താലിനും വ്യാപാര മേഖലയില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാവുന്നുണ്ടെന്നും ഹര്‍ത്താല്‍ നിരോധിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

TagsGST rates vyapari vyavasayi ekopana samithi T.NassarudheenRead Original Article Here

Amazon Great Indian Sale

Leave a Reply