ഒളിമ്ബിക്സില്‍ കന്യാസ്ത്രീകളുടെ ടീം പങ്കെടുക്കും

Amazon Great Indian Sale

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ കന്യാസ്ത്രീകള്‍ ഒളിമ്ബിക്സിനിറങ്ങാന്‍ ഒരുങ്ങുന്നു. ചരിത്രത്തിലെ ആദ്യ ഒളിമ്ബിക്ക് മത്സരത്തിനാണ് വത്തിക്കാന്‍ പങ്കെടുക്കുന്നത്. വത്തിക്കാന്‍റെ ഒളിമ്ബിക്ക് ടീമില്‍ കന്യാസ്ത്രീകളെ കൂടാതെ സ്വിസ് ഗാര്‍ഡുകളും പങ്കെടുക്കും. പുരോഹിതരാകും ടീമിനെ നയിക്കുക. ഇറ്റാലിയന്‍ ഒളിമ്ബിക്സ് കമ്മിറ്റിയുമായി കരാര്‍ ഒപ്പിട്ടതായി വത്തിക്കാന്‍ സ്ഥീരീകരിച്ചു.

Amazon Great Indian Sale

ഒളിമ്ബിക്സിലാണ് ഇപ്പോള്‍ പങ്കെടുക്കുന്നതെങ്കിലും ഭാവിയില്‍ മറ്റ് അന്തര്‍ദേശീയ മത്സരങ്ങളിലും പങ്കെടുക്കാനാണ് വത്തിക്കാന്‍റെ തീരുമാനം. കന്യാസ്ത്രീകളും പുരോഹിതരും സ്വസ് ഗാര്‍ഡുകളും അണിനിരക്കുന്ന ടീമില്‍ 60 പേരാണ് ഉണ്ടാവുക. 19 വയസുള്ള സ്വിസ് ഗാര്‍ഡ് മുതല്‍ 62 വയസുള്ള പ്രഫസര്‍ വരെ ടീമിലെ അംഗമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ക്രിക്കറ്റ്, ഫുഡ്ബോള്‍, ടീമുകള്‍ വത്തിക്കാനുണ്ട്. കായിക മത്സരങ്ങള്‍ സംവാദത്തിനും ഐക്യത്തിനും സമാധാനത്തിനും സഹായിക്കുമെന്ന് വത്തിക്കാന്‍ കായിക മന്ത്രാലയം അഭിപ്രായപ്പെട്ടു.

Tagsolympics NUNS vathikkanRead Original Article Here

Amazon Great Indian Sale

Leave a Reply