ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി; ഊബറിന്റെ പ്രതിയോഗി ഓലയും രംഗത്ത്

Amazon Great Indian Sale

തിരുവനന്തപുരം: ഭക്ഷണപ്രിയരുടെ ഊണ്‍മേശകളില്‍ ഇന്ന് ഊബറിന്റെ സ്ഥാനം പറഞ്ഞറയിക്കാന്‍ വയ്യ. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ഊബര്‍ ഭക്ഷണരംഗത്ത് മുന്നേറുമ്പോള്‍ തക്ക പ്രതിയോഗി ഓലയും രംഗത്തെത്തി. ഒലയുടെ ഫുഡ് പ്ലാറ്റ്‌ഫോമായ ഫുഡ് പാണ്ട കഴിഞ്ഞ ദിവസം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ആരംഭിച്ചു.

Amazon Great Indian Sale

ജര്‍മ്മനയിലെ ബെര്‍ലിന്‍ ആസ്ഥാനമായി ആരംഭിച്ച ഫുഡ് പാണ്ടയുടെ ഇന്ത്യയിലെ ബിസിനസ് കഴിഞ്ഞ ഡിസംബറിലാണ് ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ഓല ഏറ്റെടുത്തത്. ഇതോടെ, ഓണ്‍ലൈന്‍ ടാക്‌സി രംഗത്തെ രണ്ടു പ്രമുഖ കമ്പനികള്‍ ഇനി ഭക്ഷണവിതരണ രംഗത്തും ഏറ്റുമുട്ടും. അതേസമയം ഊബറിനും ഓലയ്ക്കും പുറമെ സൊമാറ്റോ, സ്വിഗ്ഗി എന്നിവയും കഴിഞ്ഞ രണ്ടാഴ്ച മുന്‍പുതന്നെ നഗരത്തില്‍ ചുവടുറപ്പിച്ചിരുന്നു. ആറ് വര്‍ഷം മുന്‍പ് ജര്‍മനിയില്‍ ആരംഭിച്ച ഫുഡ് പാണ്ട ഇന്ന് പത്തിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Read Original Article Here

Amazon Great Indian Sale

Leave a Reply