ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് : പിന്നിലെ സംഘങ്ങളെ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് വര്‍ധിക്കുന്നു. വടക്കേ ഇന്ത്യ ആസ്ഥാനമായാണ് തട്ടിപ്പു സംഘങ്ങള്‍ വിലസുന്നത്. ഇതേ കുറിച്ചുള്ള വിവരങ്ങള്‍ സൈബര്‍ ഡോം കണ്ടെത്തി. ആപ്പ് വഴി ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്താണ് തട്ടിപ്പുകള്‍ നടത്തുന്നത്.

ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം നടക്കുന്നത്. 10 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതായി ഐജി മനോജ് എബ്രഹാം അറിയിച്ചു. 15 ലക്ഷം രൂപയോളമാണ് ഇതുവരെ നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ജാര്‍ഖണ്ഡ് പൊലീസിനും സൈബര്‍ഡോമിനും വിവരം കൈമാറിയിട്ടുമുണ്ട്. ആപ്പിലെ ന്യൂനത ചൂണ്ടിക്കാട്ടി ആര്‍ബിഐയ്ക്ക് കത്ത് നല്‍കിയതായും ഐജി അറിയിച്ചു.

ShareTweet0 SharesRead Original Article Here

Leave a Reply