ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് ചര്‍ച്ച സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : ലോക കേരള സഭ സമ്മേളനത്തിന് മുന്നോടിയായി ഓവര്‍സീസ് എന്‍.സി.സി. കുവൈറ്റ് ചര്‍ച്ച സമ്മേളനം സംഘടിപ്പിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ലോക കേരള സഭ സമ്മേളനത്തിന് മുമ്പായി ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ചര്‍ച്ച ലോക കേരള സഭാംഗവും ഒഎന്‍സിപി കുവൈറ്റ് പ്രസിഡണ്ട് ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി നയിച്ച ചര്‍ച്ചയില്‍ കുവൈറ്റിലെ വിവിധ സംഘടന പ്രതിനിധികള്‍ സംസാരിച്ചു.
ദുബായില്‍ വെച്ച് നടക്കുന്ന ആദ്യ പശ്ചിമേഷ്യന്‍ മേഖല സമ്മേളനത്തില്‍ ഉന്നയിക്കേണ്ട വിവിധ പ്രവാസി വിഷയങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. അവയെല്ലാം ലോക കേരള സഭ ചര്‍ച്ചാസമ്മേളനത്തില്‍ സംഘാടര്‍ക്ക് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.
ഹമീദ് മദൂര്‍ ഐഎംസിസി, സലീം രാജ് ഫോക്കസ്, ജേക്കബ്ബ് ചണ്ണംപേട്ട ഇന്‍ഡോ അറബ്, അന്‍വര്‍ സാദത്ത് വെല്‍ഫയര്‍ കേരള, ചാള്‍സ് പി ജോര്‍ജ് പത്തനംതിട്ട അസ്റ്റോസിയേഷന്‍, സുമേഷ് ടെക്‌സാസ് തിരുവനനന്തപുരം, മാക്സ് വെല്‍ മലയാളി മാകോ, അലക്‌സ് മാത്യു കൊല്ലം ജില്ലാ പ്രവാസി സമാജം, ഹംസക്കോയ കേര എറണാകുളം, അരുണന്‍ കര്‍മ്മ കാസറഗോഡ്, ബിനില്‍ സ്‌കറിയ യുഎഫ്എം എഫ്ബി, ജേക്കബ് തോമസ് കെഎംആര്‍എം, ഷൈജിത്ത് കോഴിക്കോട് അസോസിയേഷന്‍, ജെറള്‍ ജോസ് വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്‍, ഈപ്പന്‍ ജോര്‍ജ് ഒഐസിസി, പ്രേംരാജ് സ്‌നേഹ നിലാവ്, ഷാജിത മിസ്സ് യു, മീര അലക്‌സ് ആര്‍ട്ട്‌സ് ഓഫ് മൈന്‍ഡ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു. പരിപാടിയുടെ പ്രായോജകരായ ബെന്‍ റോസ് ഡിജിറ്റല്‍ മീഡിയ പ്രതിനിധി ജിജു മേ തലയും യോഗത്തില്‍ പങ്കെടുത്തു. ഒഎന്‍സിപി ട്രഷറര്‍ രവീന്ദ്രന്‍ നന്ദി അറിയിച്ചു.

Join Nation With Namo

ShareTweet0 Shares പരസ്യം: ഉത്തമ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Digital Signage

Leave a Reply