ഔദ്യോഗിക പ്രഖ്യാപനം നടക്കാന്‍ നാളുകള്‍ മാത്രം; നോക്കിയ ഫോണ്‍ ചിത്രങ്ങള്‍ ചോര്‍ന്നു

ബാർസലോനയിൽ നടക്കുന്ന ഈ വർഷത്തെ മൊബൈൽ വേൾഡ് കോൺഗ്രസിൽ അവതരിപ്പിക്കാനിരിക്കെ നോക്കിയ 9 പ്യുവർ വ്യൂ സ്മാർട്ഫോണിന്റെ ചിത്രങ്ങൾ വീണ്ടും ചോർന്നു. അഞ്ച് ക്യാമറകളുമായെത്തുന്ന ഫോണിന്റെ മുൻവശവും പിൻവശവും വ്യക്തമായി കാണുന്ന രണ്ട് ചിത്രങ്ങളാണ് പുതിയതായി എത്തിയിരിക്കുന്നത്. നോക്കിയ പവർ യൂസറാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. നോക്കിയ 7.1, നോക്കിയ 8.1 സ്മാർട്ഫോണുകളുടെ രൂപകൽപനയ്ക്ക് സമാനമാണ് പുതിയ ഫോണിന്റെ രൂപകൽപന. സ്ക്രീനിന് നോച്ച് നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കയ്യിൽ പിടിച്ച രീതിയിലുള്ള ചിത്രം ഫോണിന്റെ വലിപ്പം എത്രത്തോളമുണ്ടാവുമെന്നും വ്യക്തമാക്കുന്നു. 5.99 ഇഞ്ച് വലിപ്പമുള്ള സ്ക്രീൻ ആയിരിക്കും ഇതിന്. അഞ്ച് ലെൻസുകൾ ഘടിപ്പിച്ചിട്ടുള്ള ക്യാമറ ചിത്രത്തിൽ വ്യക്തമാണ്. ഒരേസമയം അഞ്ച് ഷോട്ടുകളെടുക്കാൻ ഇതുവഴി സാധിക്കും, പത്തിരട്ടി പ്രകാശം ആകിരണം ചെയ്യാനും വ്യക്തതയും ആഴവുമുള്ള ചിത്രങ്ങൾ പകർത്താനും ഇതുവഴി സാധിക്കും. ഗൂഗിൾ ഫോട്ടോസിൽ റീഫോക്കസ് സൗകര്യവും ഉണ്ട്. 5.99 ഇഞ്ച് സ്ക്രീനാണ് നോക്കിയ 9 പ്യുവർ വ്യുവിന് ഉണ്ടായിരിക്കുക. എച്ച്ഡി ആർ 10 പിന്തുണയുള്ള 2കെ റസലൂഷൻ ഡിസ്പ്ലേയാണ് ഇതിന്. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറായിരിക്കും ഇതിന്. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഇതിനുണ്ടാവുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. Content highlights:Nokia 9 PureView looks beautiful in real-life imagesRead Original Article Here

Join Nation With Namo
Digital Signage

Leave a Reply