കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

കൊല്ലം: കരുനാഗപ്പള്ളി വെള്ളനാതുരുത്തില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വെള്ളനാതുരുത്ത് ഐആര്‍ഇയുടെ ഓഫീസിന് പടിഞ്ഞാറുവശം രാവിലെ 11.30 ഓടു കൂടി കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികളില്‍ രണ്ടു പേരാണ് മരണമടഞ്ഞത്.

Join Nation With Namo

പണ്ടാര തുരുത്ത് കുന്നുംപുറത്ത് ബേബി-ദീപ ദമ്പതികളുടെ മകന്‍ അഭിഷേക് (14), പണ്ടാര തുരുത്ത് കായല്‍വാരത്ത് അഭയചന്ദ്രന്‍-ഷെര്‍ളി ദമ്പതികളുടെ മകന്‍ അഭിഷേക് ചന്ദ്രന്‍ (14) എന്നിവരാണ് മരണപ്പെട്ടത്.

രണ്ടു പേരും കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഐആര്‍ഇ ട്രഡ്ജിങ്ങ് നടത്തി കുഴിയായി കിടക്കുന്ന ഭാഗത്ത് കുട്ടികള്‍ അകപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കരുനാഗപ്പള്ളി ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Read Original Article Here

Digital Signage

Leave a Reply