കണ്ണൂരിൽ കൗമാരക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: കസ്റ്റഡിയിലായവരിൽ പിതാവും ഡിവൈഎഫ് ഐ പ്രാദേശിക നേതാവും

കണ്ണൂര്‍ : പത്താംക്ലാസുകാരി പീഡനത്തിന് ഇരയായ കേസില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം ഏഴ് പേര്‍ കസ്റ്റഡിയില്‍. പീഡനദൃശ്യങ്ങള്‍ കാണിച്ച്‌ പെണ്‍കുട്ടിയുടെ സഹോദരനില്‍ നിന്ന് പണം തട്ടാന്‍ പ്രതികള്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തായത്. പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും പൊലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന പീഡന കഥ പുറത്തായത് .

മാട്ടൂൽ സ്വദേശി കെ.വി സന്ദീപ്, ചൊറുക്കള സ്വദേശി സി.പി.ഷംസുദ്ദിൻ, പരിപ്പായി സ്വദേശി വി.സി.ഷബീർ, നടുവിൽ സ്വദേശി കെ.വി.അയൂബ്, അരിമ്പ്ര സ്വദേശി കെ.പവിത്രൻ എന്നിവരാണ് പിടിയിലായത്. പറശിനിക്കടവിലെ ലോഡ്ജിൽ വെച്ചതായിരുന്നു പെൺകുട്ടിക്ക് പീഡനം ഏറ്റത്. പെൺകുട്ടിയുടെ പിതാവും പ്രാദേശിക ഡിവൈഎഫ്ഐ നേതാവുമടക്കം അഞ്ചുപേർ ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

ഇരുപതിലേറെ തവണ സ്വന്തം പിതാവടക്കം വിവിധയാളുകൾ വിവിധ സ്ഥലങ്ങളിൽവെച്ച് പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴിയുള്ളതായാണ് പോലീസ് പറയുന്നത്. അതെ സമയം കേസ് അന്വേഷിക്കുന്നതിൽ കണ്ണൂർ വനിതാ പൊലീസിന് വീഴ്ച സംഭവിച്ചതായും സൂചനയുണ്ട്. പറശനിക്കടവിലെ ലോഡ്ജിൽ വച്ച് നാലുപേർ ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയുമായാണ് പെൺകുട്ടിയും മാതാവും കണ്ണൂരിലെ വനിതാ പൊലീസിനെ സമീപിച്ചത്.

എന്നാൽ കൂടുതലൊന്നും അന്വേഷിക്കാതെ വനിതാ പൊലീസ് കേസ് തളിപ്പറമ്പ് പൊലീസിന് കൈമാറി. തുടർന്ന് തളിപ്പറമ്പ് പൊലീസാണ് വിശദമായി അന്വേഷിച്ചതും പ്രതികളെ തിരിച്ചറിഞ്ഞതും. മൊബൈൽ ഫോൺ ലക്ഷ്യമാക്കിയുള്ള അന്വേഷണം കേസിനു ഗുണം ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ ഇരുപതിലേറെ വ്യക്തികളെക്കുറിച്ചും പൊലീസ് തിരിച്ചറിഞ്ഞു. പറശ്ശിനിക്കടവിലെ ലോഡ്ജിനു പുറമേ ചില വീടുകളിലും മറ്റു കേന്ദ്രങ്ങളിലും എത്തിച്ചു പീഡിപ്പിച്ചതായും മൊഴിയിലുണ്ട്.

Share27Tweet0 SharesRead Original Article Here

Leave a Reply