കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം : യുഡിഎഫിന്‍റെ ബഹിഷ്കരണത്തെ കുറിച്ച് പ്രതികരിച്ച് ഇ.പി.ജയരാജന്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ആരുംതന്നെ വിട്ടു നില്‍ക്കില്ലായെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ല എന്ന യുഡിഎഫിന്‍റെ തീരുമാനം പുന:പരിശോധിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിക്കും വി.എസ്.അച്യുതാനന്ദും ക്ഷണമില്ലാത്തതില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുന്നതായി അറിയിച്ചത്. സര്‍ക്കാരിന്‍റെ നടപടി അല്പത്തരമാണെന്നായിരുന്നു പ്രതിപക്ഷനേതാവിന്‍റെ പ്രതികരണം. ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്നും രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു.

Join Nation With Namo

ShareTweet0 SharesRead Original Article Here

Digital Signage

Leave a Reply