കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം

തിരുവനന്തപുരം: ഞായറാഴ്ച നടക്കുന്ന കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്നു കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ അനുമതിക്ക് വേണ്ടി ഒരുപാട് ശ്രമിച്ചിട്ടുണ്ട്. വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന്റെ ഓഫീസ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു തന്നെ ക്ഷണിച്ചത്. സമ്മര്‍ദ്ദം മൂലമുള്ള ക്ഷണം സ്വീകരിക്കില്ലെന്നും ഇക്കാര്യം സുരേഷ് പ്രഭുവിനെ അറിയിച്ചെന്നും കണ്ണന്താനം പറഞ്ഞു.

അതേസമയം വികസനത്തിന്റെ തന്നെ നാഴികകല്ലായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങ് ആരും ബഹിഷ്‌കരിക്കില്ലെന്നാണ് പ്രതീക്ഷയെന്നു വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. യുഡിഎഫിന്റെ ഉദ്ഘാടന ബഹിഷ്‌കരണ തീരുമാനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ShareTweet0 SharesRead Original Article Here

Leave a Reply