കര്‍താര്‍പൂര്‍ പാക്കിസ്ഥാനിലായത് കോണ്‍ഗ്രസിന്‍റെ പിടിപ്പുകേട്

ന്യൂദല്‍ഹി: 1947ലെ ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജന സമയത്ത് കോണ്‍ഗ്രസിന്റെ ശ്രദ്ധക്കുറവ് മൂലമാണ് സിഖ് ഗുരുദ്വാര കര്‍താര്‍പൂര്‍ പാക്കിസ്ഥാനിലായി പോയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ഹനുമന്ദ്ഗഢിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കര്‍താര്‍പൂര്‍ സാഹിബിനെ സന്ദര്‍ശിക്കുന്നതിന് വേണ്ട കാര്യങ്ങളില്‍ സിഖ് തീര്‍ത്ഥാടകര്‍ക്ക് എന്തുകൊണ്ട് സഹായങ്ങള്‍ ഉറപ്പു വരുത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു. വിഭജനസമയത്ത് ഇന്ത്യയിലാണ് കര്‍താര്‍പൂര്‍ എന്ന കാര്യം കോണ്‍ഗ്രസുകാര്‍ എന്തുകൊണ്ട് മറന്നു? എന്തുകൊണ്ട് കഴിഞ്ഞ 70 വര്‍ഷം ഇതിന് വേണ്ട കാര്യങ്ങളില്‍ നടപടി സ്വീകരിച്ചില്ല? കര്‍താര്‍പൂര്‍ ഇടനാഴി നിര്‍മിച്ചിരുന്നെങ്കില്‍ അതിന്റെ ക്രെഡിറ്റ് മോദിക്ക് പോകില്ലായിരുന്നല്ലോ, മറിച്ച് നിങ്ങള്‍ക്ക് വോട്ടാകില്ലായിരുന്നോ എന്നും പ്രധാനമന്ത്രി ആരാഞ്ഞു.

അടുത്തിടെ കര്‍താര്‍പൂര്‍ ഇടനാഴി നിര്‍മിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ധാരണയായിരുന്നു. സിഖ് തീര്‍ത്ഥാടകരുടെ മതപരമായ കാര്യങ്ങള്‍ക്ക് ഗുരുദ്വാര സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് ഇടനാഴി. കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധ കാണിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ ഭാഗമാകുമായിരുന്ന മേഖലയാണിത്. കോണ്‍ഗ്രസിന്റെ തെറ്റുതിരുത്തുക എന്നത് തന്റെ നിയോഗമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Read Original Article Here

Leave a Reply