കശ്മീരില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു

Amazon Great Indian Sale

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു. കുല്‍ഗാമിലെ കടപോര ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

Amazon Great Indian Sale

ഏറ്റുമുട്ടലുണ്ടായ സ്ഥലത്തെ പ്രദേശവാസികള്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിഷേധം വ്യാപിച്ചതിനെത്തുടര്‍ന്ന് ഷോപ്പിയാനിലേയും കുല്‍ഗാമിലേയും ഗതാഗതം തടസ്സപ്പെടുകയും ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

അതേസമയം, വെള്ളിയാഴ്ച വൈകിട്ട് നൗഷേറയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരു മലയാളി ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. മേജര്‍ ശശിധരന്‍.വി.നായരാണ്(33) സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 2/11 ഗൂര്‍ഖ റൈഫിള്‍സില്‍ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

Read Original Article Here

Amazon Great Indian Sale

Leave a Reply