കാനനപാതയില്‍ വീണ്ടും കാട്ടാന ആക്രമണം; അഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

Amazon Great Indian Sale

മുണ്ടക്കയം: ശബരിമലയിലേക്കുള്ള പരമ്പരാഗത തീര്‍ത്ഥാടന പാതയില്‍ തീര്‍ത്ഥാടകരെ കാട്ടാനക്കൂട്ടം ആക്രമിച്ചു. ഏഴ് കാട്ടാനകളുടെ കൂട്ടമാണ് തീര്‍ത്ഥാടകരെ ആക്രമിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ വിജയവാഡ സ്വദേശികളായ തിരുപ്പതി റാവു, കൊണ്ടൈ സ്വാമി എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജിലും, മംഗലാപുരം സ്വദേശികളായ നവീന്‍കുമാര്‍, ഗണപതി സ്വാമി, മധുസൂദനന്‍ എന്നിവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Amazon Great Indian Sale

മുക്കുഴിയില്‍ കഴിഞ്ഞ ദിവസം നടന്ന കാട്ടാനയുടെ ആക്രമണത്തില്‍ സേലം സ്വദേശി പരമശിവം കൊല്ലപ്പെട്ടിരുന്നു. അതേ സ്ഥലത്താണ് ഇന്നലെയും ആക്രമണം നടന്നത്. വനപാലകരെത്തി ആനക്കൂട്ടത്തെ തുരത്തിയ ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

Tagselephant attackRead Original Article Here

Amazon Great Indian Sale

Leave a Reply