കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

Join Nation With Namo

ന്യൂഡല്‍ഹി: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു.

എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ ചെയ്‌തെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. അതേസമയം, വിധി സ്‌റ്റേ ചെയ്ത സുപ്രീം കോടതി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാരാട്ട് റസാഖിന് അനുമതി നല്‍കിയെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്ന് വ്യക്തമാക്കി. ആനുകൂല്യം കൈപ്പറ്റരുതെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.

കൊടുവള്ളി തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എംഎ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്‌തെന്ന ഹര്‍ജിയിലാണ് കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്.

എംഎ റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ ഡോക്യുമെന്റികളും സിഡികളും പ്രചരണത്തിന് ഉപയോഗിച്ചുമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കിയ ഹൈക്കോടതി സുപ്രീം കോടതിയില്‍ പോകുന്നതിന് 30 ദിവസത്തെ സ്‌റ്റേയും അനുവദിച്ചിരുന്നു.

ജസ്റ്റിസ് മാരായ സഞ്ജയ് കിഷന്‍ കൗള്‍, ഇന്ദിര ബാനെര്‍ജി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി.

Read Original Article Here

Digital Signage

Leave a Reply