കാഴ്ചക്കാരിൽ ആവേശമുണർത്തി റെഡ്ബുൾ എയർ റേസ്.

മണിക്കൂറിൽ 370 കിലോമീറ്ററിലധികം വേഗത്തിൽ വിമാനങ്ങൾ പറത്തിയാണ് വൈമനികർ റെഡ് ബുൾ എയർ റേസിൽ അഭ്യാസ പ്രകടനങ്ങൾ കാഴ്ച വെച്ചത് . റേസിൽ ജപ്പാന്റെ യോഷിദെ മുറോയ വിജയിയായി.നിലവിലെ ലോക ചാമ്പ്യൻ ചെക് റിപ്പബ്ലിക്കിന്റെ മാർട്ടിൻ സോങ്കയെ 0.003 സെക്കൻറിന് പരാജയപ്പെടുത്തിയാണ് 2019ലെ ആദ്യ സീസണിൽ മുറായോ വിജയം നേടിയത്. യു.എസ്.എയുടെ മൈക്കൽ ഗോലിയൻ മൂന്നാം സ്ഥാനം നേടി. ചെറുവിമാനങ്ങൾകൊണ്ടുള്ള അഭ്യാസ പ്രകടനം കാണാനായി മലയാളി കുടുംബങ്ങൾ ഉൾപ്പെടെ നൂറു കണക്കിന് പേരാണ് അബുദാബി കോർണിഷിൽ എത്തിയത്. സ്പോർട്സ് ചാനലുകളിലും യുട്യൂബിലും മാത്രം കണ്ടിട്ടുള്ള അഭ്യാസ പ്രകടനങ്ങൾ നേരിട്ട് കണ്ടതിന്റെ ആവേശത്തിലും സന്തോഷത്തിലായിരുന്നു കാണികൾ. ഒരു മത്സരത്തേക്കാൾ ഉപരി വൈമാനികരുടെ അഭ്യാസപ്രകടനങ്ങൾ കാണാനുള്ള വേദിയായിരുന്നു റെഡ് ബുൾ എയർ റേസ്.

Join Nation With Namo

ShareTweet0 Shares പരസ്യം: അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താന്‍ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Digital Signage

Leave a Reply