കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്; പുത്തന്‍ മേഖലയിലേക്ക് ചുവട് വെച്ച് ടൊവിനോ

തന്റെ പുതിയ സിനിമയിലൂടെ നിര്‍മ്മാണ രംഗത്തേക്ക് കാലെടുത്തു വച്ചിരിക്കുകയാണ് യുവ നടന്‍ ടൊവിനോ തോമസ്. ജിയോ ബേബി തിരക്കഥയും സംവിധാനവം നിര്‍വഹിക്കുന്ന കിലോമീറ്റേഴ്‌സ് ആന്റ് കിലോ മീറ്റേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് ടൊവിനോ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നത്. ടൊവിനോ തന്നെയാണ് സിനിമയുടെ നായകനാവുന്നത്. മോഹന്‍ലാലാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. മോഹന്‍ലാലിന്റെ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ ലാലേട്ടന്റെ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്ന പ്രശസ്തമായ ഡയലോഗില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമക്ക് ഈ ടൈറ്റില്‍ നല്‍കിയിരിക്കുന്നത്.ടൈറ്റില്‍ പോസ്റ്റര്‍ സിനിമ ഒരു റോഡ് മൂവി ആയിരിക്കുമെന്നുള്ള സൂചനകള്‍ നല്‍കുന്നു.

Join Nation With Namo

Kilometers & Kilometers – Title Launch Video

Kilometers and Kilometers Title Launch Video. The script of this film is one of the best I have come across so far and I should say that its shoot was something I really enjoyed being involved in throughout. I’m standing in the shoes of a producer for the first time through it and I have great hopes on this project. So, to have its Title officially launched by Lalettan is indeed an honour and I thank him profoundly for it. 💞🤗🙏🏼

Gepostet von Tovino Thomas am Montag, 11. Februar 2019

ടൊവിനോയോടൊപ്പം സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, റംഷി, സിനു സിദ്ധാര്‍ത്ഥ് എന്നിവരും സിനിമയുടെ നിര്‍മ്മാണ രംഗത്തുണ്ട്. നിര്‍മ്മാതാക്കളില്‍ ഒരാളായ സിനുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഒരു നീണ്ട ബൈക്ക് യാത്ര ചെയ്യുമ്പോള്‍ ആവശ്യമായ എല്ലാ സാധനങ്ങളും എടുത്ത് പാക്ക് ചെയ്ത റോയല്‍ എന്‍ഫീല്‍ഡ് സ്റ്റാന്റേര്‍ഡ് നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമിക്ക് ശേഷം മലയാളത്തില്‍ ഒരു മികച്ച റോഡ് മൂവിയായിരിക്കും എന്ന പ്രതീക്ഷകള്‍ നല്‍കുന്നു. ബാക്ക് പാക്ക് കെട്ടിവച്ചിട്ടുള്ള ഒരു ബുള്ളറ്റും ഹാന്റിലില്‍ തൂക്കിയിരിക്കുന്ന ക്യാമറയും സിനിമയുടെ പേരും ഒരു യാത്ര ചിത്രമായിരിക്കും എന്ന നിഗമനങ്ങളെ ശരി വെക്കുന്നു.ആന്റോ ജോസഫ് ഫിലിം കമ്പനിയും ടൊവിനോ, ഗോപി സുന്ദര്‍, സിനു, റംഷി എന്നിവരുടെ പുതിയ സംരംഭമായ ടൊഗോറാസിയും ചേര്‍ന്നാണ് സിനിമ തിയേറ്ററിലെത്തിക്കുന്നത്. ടൊവിനോ, ഗോപി, റംഷി, സിനു എന്നിവരുടെ പേരുകളിലെ ആദ്യ അക്ഷരങ്ങളാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ പേരായ് നല്‍കിയിരിക്കുന്നത്.

Tagsmohanlal tovino gopi sundhar kilometers and kilometersRead Original Article Here

Digital Signage

Leave a Reply